|
Loading Weather...
Follow Us:
BREAKING

മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് ഫിഷറീസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് ഫിഷറീസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ വൈക്കം ഫിഷറീസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും കെ.പി.സി.സി. മെമ്പര്‍ മോഹന്‍ ഡി. ബാബു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: മത്സ്യതൊഴിലാളികളോട് ഇടതുപക്ഷ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചും, മത്സ്യതൊഴിലാളികള്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ക്ക് അടിയന്തര നടപടികള്‍ ആവശ്യപ്പെട്ടും അഖിലേന്ത്യാ മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍  വൈക്കം ഫിഷറീസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജെട്ടി മൈതാനിയില്‍ നിന്നും പുറപ്പെട്ട മാര്‍ച്ചില്‍ ജില്ലാ പ്രസിഡന്റ് ടി.കെ. വാസുദേവന്‍, പ്രീതാ രാജേഷ്, എം. അശോകന്‍, കെ.വി. സുപ്രന്‍, കെ.ആര്‍. അശേകന്‍, കെ.എസ്. ബാഹുലേയന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി. ഫിഷറീസ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ സമരം കെ.പി.സി.സി മെമ്പര്‍ മോഹന്‍ ഡി. ബാബു ഉദ്ഘാടനം ചെയ്തു. മത്സ്യ തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എല്‍. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.ഡി. ഉണ്ണി, അബ്ദുള്‍ സലാം റാവുത്തര്‍, അഡ്വ. എ. സനീഷ്‌കുമാര്‍, ശിവദാസ് നാരായണന്‍, പി.എന്‍. കിഷോര്‍കുമാര്‍, സോണി സണ്ണി, വി. പോപ്പി, എം. ഗോപാലകൃഷ്ണന്‍, മോഹന്‍ കെ. തോട്ടുപുറം, വിപിന്‍, പി.ഡി. പ്രസാദ്, പി.വി. പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.