മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിൻ്റെ ആക്രമണം: മകനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച അമ്മയ്ക്ക് പരിക്ക്

തലയോലപ്പറമ്പ്: റോഡരികിൽ വച്ച് കണ്ട യുവാവ് മുൻ വൈരാഗ്യത്തിൽ ഹെൽമറ്റ് വച്ച് അടിച്ചതിനെ തുടർന്ന് ഉണ്ടായ ആക്രമണത്തിൽ മകനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച അമ്മയ്ക്ക് പരിക്ക്. തലയോലപ്പറമ്പ് വടകരയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ചോറ്റാനിക്കര സ്വദേശിനി വാസന്തി (56) നാണ് തലയ്ക്ക് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഉദയംപേരൂർ സ്വദേശി അർജ്ജുൻ (35 )നെതിരെ തലയോലപ്പറമ്പ് പേലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവരുടെ മകൻ ജിനുവുമൊത്ത് ബൈക്കിൽ പോകുന്നതിനിടെ യുവാവിനെ യാദൃശ്ചികമായി കാണുകയും ഇരുവരുമായി വാക്ക് തർക്കം ഉണ്ടാവുകയുമായിരുന്നു. ഇതിനിടെ യുവാവ് ബൈക്കിൽ ഇരുന്ന ഹെൽമെറ്റ് എടുത്ത് ജിനുവിനെ അടിക്കുന്നതിനിടെ ഒഴിഞ്ഞ് മാറിയതിനെ തുടർന്ന് അമ്മയ്ക്ക് അടിയേൽക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.