🔴 BREAKING..

മുളക്കുളം ഗ്രാമപഞ്ചായത്തിൽ ആധുനിക ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനം ചെയ്തു

മുളക്കുളം ഗ്രാമപഞ്ചായത്തിൽ ആധുനിക ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനം ചെയ്തു
ആധുനിക ഗ്യാസ് ക്രിമറ്റോറിയത്തിൻ്റെ ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി നിർവഹിക്കുന്നു

വൈക്കം: മുളക്കുളം ഗ്രാമപഞ്ചായത്തിൽ 86 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ആധുനിക നിലവാരത്തിലുള്ള ഗ്യാസ് ക്രിമറ്റോറിയം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു. മുളക്കുളം ഗ്രാമ പഞ്ചായത്തിലെ കോയിക്കവളവിലുള്ള പൊതുശ്മശാനത്തിലാണു ക്രിമറ്റോറിയം നിർമിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപയും മുളക്കുളം ഗ്രാമ പഞ്ചായത്ത് 36 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയുമാണ് ക്രിമറ്റോറിയം നിർമാണത്തിന് ചെലവഴിച്ചത്. കടുത്തുരുത്തി, വൈക്കം നിയോജക മണ്ഡലത്തിലുള്ളവർക്ക് ഈ ക്രിമറ്റോറിയം പ്രയോജനപ്പെടും. ചടങ്ങിൽ മുളക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവൻ നായർ, ജില്ലാ പഞ്ചായത്ത് അംഗം ടി.എസ്. ശരത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ ജോസഫ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എ.കെ. ഗോപാലൻ, കെ.ആർ. സജീവൻ, എൻ.എ. ആലീസ്, മേരിക്കുട്ടി ലൂക്ക, ജോയ് നടുവിലേടം, സാലി ജോർജ്, ജയ്മോൾ, അനിത സണ്ണി തുടങ്ങിയവർ പങ്കെടുത്തു.