Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

മൂത്തേടത്ത് കാവിൽ 15 ന് കൊടിയേറും

ആർ. സുരേഷ് ബാബു

വൈക്കം: വൈക്കം മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് 15 ന് കൊടിയേറും. തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വൈകിട്ട് 7നും 7.30 നും ഇടയിലാണ് കൊടിയേറ്റ്. 24 ന് ആറാട്ട്.
15 ന് രാവിലെ 8.30 ന് പരികലശപൂജ, 9.30 ന് പരികലശാഭിഷേകം 10.30 ന് ബ്രഹ്മകലശാഭിഷേകം വൈകിട്ട് 6 ന് പ്രഭാഷണം, 7ന് കൊടിയേറ്റ്, 7.30 ന് ഭജൻസ്, 9 ന് വലിയ തീയാട്ട്.
16 ന് വൈകിട്ട് 6.30 ന് പ്രഭാഷണം, 7.30 ന് നൃത്താർച്ചന, 9 ന് തീയാട്ട്,
17 ന് വൈകിട്ട് 6.30 ന് ഫ്യൂഷൻ തിരുവാതിര, 7.30 ന് സംഗീത രഞ്ജിനി.
18 ന് വൈകിട്ട് 6.30 ന് ഫൂഷൻ തിരുവാതിര, 7 ന് തിരുവാതിര, 7.30 ന് കീബോർഡ് സംഗീതാർച്ചന.
19 ന് വൈകിട്ട് 7ന് കരോക്കെ ഭക്തി ഗാനമേള.
20 ന് വൈകിട്ട് 6.30 നും 7നും തിരുവാതിര, 7.30 ന് ഭക്തിഗാനമേള.
21 ന് വൈകിട്ട് 6.30 ന് തിരുവാതിര, 7 ന് ഫ്യൂഷൻ തിരുവാതിര, 7.30 ന് ഭക്തി ഗാനമേള.
22 ന് രാവിലെ 4 ന് മൂത്തേടത്ത് കാവിലമ്മയുടെ കൂടിപ്പൂജ എഴുന്നള്ളിപ്പ്. വൈകിട്ട് 6.30 ന് ഫ്യൂഷൻ തിരുവാതിര, 7.15 ന് സംഗീതാരാധന.
23 ന് രാവിലെ 11 ന് ഉൽസവബലി, വൈകിട്ട് 6.30 ന് കരോക്കെ ഭക്തി ഗാനസുധ, രാത്രി 10 ന് വലിയ വിളക്ക് വൈക്കം ഷാജിയുടെ നാദസ്വരം, തീയാട്ട്
24 ന് ഉച്ചക്ക് 12.30 ന് അന്നദാനം, വൈകിട്ട് 5.30 ന് സംഗീത സദസ്, 8.30 ന് ആറാട്ട്, ആറാട്ട് വരവ്, വെച്ചൂർ രാജേഷിന്റെ പ്രമാണത്തിൽ പഞ്ചവാദ്യം, 11 ന് വലിയ കാണിക്ക, 25ന് കലശം, തീയാട്ട്.

കൂടിപ്പൂജ എഴുന്നളളിപ്പ് മാർച്ച് 22 ന്

മൂത്തേടത്ത് കാവിലമ്മയുടെ കൂടി പൂജ എഴുന്നള്ളിപ്പ് 22 ന് രാവിലെ 4 ന് പുറപ്പെടും. 6.30 ന് ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും 9 ന് വൈക്കം സമൂഹത്തിലും 10 ന് വടയാർ സമൂഹത്തിലും വൈകിട്ട് 5.15 ന് വൈക്കം മഹാദേവ ക്ഷേത്രത്തിലും രാത്രി 8 ന് ചെമ്മനത്തുകര പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഇറക്കി പൂജയും വിശേഷാൽ നിവേദ്യവും നടത്തും.

താലപ്പൊലി മാർച്ച് 19 ന് തുടങ്ങും

താലപ്പൊലികൾ മാർച്ച് 19 ന് ആരംഭിച്ച് എപ്രിൽ 8 ന് സമാപിക്കും. എതിരേൽപ്പ് താലപ്പൊലി ഏപ്രിൽ 9 മുതൽ 12 വരെയാണ്. 14 ന് രാത്രി 11 നാണ് ഗരുഡൻ തൂക്കം

വിഷു , അരിയേറ്, നടയടപ്പ് എപ്രിൽ15ന്

എപ്രിൽ 15 ന് രാവിലെ 4ന് നട തുറന്ന് വിഷുക്കണി ദർശനം, തോറ്റംപാട്ട്, വൈകിട്ട് 4 ന് വിൽപ്പാട്ട്, 6.30ന് എരി തേങ്ങയിൽ അഗ്നി പകരുന്നു. തെക്കു പുറത്ത് ഗുരുതി, വലിയ തീയാട്ട്, അരിയേറ്, തുടർന്ന് നടയടക്കും.
മൂന്ന് മാസങ്ങൾക്ക് ശേഷം കർക്കിടകം 1 ന് നട തുറന്ന് പതിവ് പൂജകൾ പുനരാരംഭിക്കും.