|
Loading Weather...
Follow Us:
BREAKING

മൂത്തേടത്ത് കാവിൽ വലിയ തീയാട്ട് തുടങ്ങി

മൂത്തേടത്ത് കാവിൽ വലിയ തീയാട്ട് തുടങ്ങി
മൂത്തേടത്ത് കാവിലെ വലിയ തീയാട്ട്

എസ്. സതീഷ്കുമാർ

വൈക്കം: മൂത്തേടത്ത് കാവ് ക്ഷേത്രത്തിൽ വടക്ക് പുറത്ത് ഗുരുതിയോടനുബന്ധിച്ച് 41 ദിവസങ്ങളിൽ വലിയ തീയാട്ട് നടക്കുന്നു. ഡിസംബർ 27 കാൽനാട്ട് ചടങ്ങോടു കൂടിയാണ് ഫെബ്രുവരി ആറ് വരെ നടക്കുന്ന വടക്ക് പുറത്ത് ഗുരുതിക്ക് ക്ഷേത്രത്തിൽ തുടക്കമായത്. ഈ നാൽപത്തി ഒന്ന് ദിവസങ്ങളിലും രാത്രി എട്ട് മണിക്ക് ശേഷമാണ് വലിയ തീയാട്ട് നടത്തുന്നത്.

0:00
/0:58

ദാരികവധമാണ് വലിയ തീയാട്ടിൽ ആടുന്നത്. കാരാഴ്മ അവകാശിയായ ഉല്ലല സ്വദേശി ശശിധരശർമ്മയാണ് വലിയ തീയാട്ട് നടത്തുന്നത്. നാൽപത്തി ഒന്ന് ദിവസവും രാത്രി വലിയമ്പലത്തിൽ കളം വരച്ച് കളം മായ്ക്കലിന് ശേഷമാണ് വലിയ തീയാട്ട് നടക്കുന്നത്. ശ്രീകോവിലിന് മുന്നിലാണ് മുക്കാൽ മണിക്കൂറോളം നീണ്ടു നിൽക്കുന്ന വലിയ തീയാട്ട് നടത്തുന്നത്. മൂത്തേടത്ത് കാവിലമ്മയുടെ പ്രധാന വഴിപാടുകളിൽ ഒന്നാണ് തീയാട്ട്. അത്താഴ പൂജക്ക് ശേഷമാണ് ഫെബ്രുവരി ആറുവരെ ഈ വലിയതീയാട്ട് ശ്രീകോവിലിന് മുന്നിൽ നടക്കുക. വടക്ക് പുറത്ത് ഗുരുതിയോടുബന്ധിച്ച് നടത്തുന്ന പന്തീരായിരം പുഷ്പാഞ്ജലി അടക്കമുള്ള ചടങ്ങുകൾക്കും പ്രധാന വഴിപാടായ വലിയ തീയാട്ടിനും ഭക്തജന തിരക്കേറുകയാണ്.