🔴 BREAKING..

മൂത്തേടുത്തുകാവ് മഴുവഞ്ചേരി ക്ഷേത്രത്തിൽ പഞ്ചദിന ശിവപുരാണ സത്രം

മൂത്തേടുത്തുകാവ് മഴുവഞ്ചേരി ക്ഷേത്രത്തിൽ പഞ്ചദിന ശിവപുരാണ സത്രം
പഞ്ചദിന ശിവപുരാണ സത്രത്തിന്റെ സമാരംഭ ചടങ്ങുകളുടെ ദീപപ്രകാശനം ആറ്റുകാൽ ദേവിക്ഷേത്രം മേൽശാന്തി ഇണ്ടംതുരുത്തി വി. മുരളീധരൻ നമ്പൂതിരി നിർവഹിക്കുന്നു

വൈക്കം: ടി.വി. പുരം മൂത്തേടുത്തുകാവ് മഴുവഞ്ചേരി ക്ഷേത്രത്തിലെ പഞ്ചദിന ശിവപുരാണ യജ്ഞം ഒക്ടോബർ 3 മുതൽ 8 വരെ നടത്തും. സത്രത്തിന്റെ സമാരംഭ ചടങ്ങുകളുടെ ദീപപ്രകാശനവും സംഭാവന കൂപ്പൺ വിതരണവും ആറ്റുകാൽ ദേവി ക്ഷേത്രം മേൽശാന്തി ഇണ്ടംതുരുത്തി വി. മുരളീധരൻ നമ്പൂതിരി നിർവഹിച്ചു. യജ്ഞാചാര്യൻ ഡോ. പളളിക്കൽ ജി. സുനിലിന്റെ നേതൃത്വത്തിലാണ് സത്രത്തിന്റെ ചടങ്ങുകൾ നടത്തുന്നത്. മഴുവഞ്ചേരി ക്ഷേത്രം പ്രസിഡന്റ് പി.ജി. രാജേന്ദ്ര പ്രസാദ്, വൈസ് പ്രസിഡന്റ് എം.ഡി. നടേശൻ, സെക്രട്ടറി സി.വി. സാബു, രക്ഷാധികാരി വി. സുരേശൻ, ട്രഷറർ സിനിമോൻ, വനിത സംഘം പ്രസിഡന്റ് ശ്രീരേഖ സുധീരൻ, ക്ഷേത്രം മേൽശാന്തി സുനിൽ ശാന്തി എന്നിവർ പങ്കെടുത്തു.