മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

വൈക്കം: വൈക്കം ഉദയനാപുരം അക്കരപ്പാടം പാലത്തിൽ നിന്നു പുഴയിൽ ചാടിയ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെടുത്തു. വൈക്കം പോളശേരി പാർഥശേരിൽ പ്രതാപൻ്റെ മകളും കുലശേഖരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ പൂജ പി. പ്രതാപാ (17)ണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേയ്ക്ക് പോയ വിദ്യാർഥിനി സ്കൂളിൽ എത്തിയിയിരുന്നില്ല. അക്കരപ്പാടം പാലത്തിനു സമീപം കുട്ടിയുടെ പുസ്തകങ്ങൾ അടങ്ങിയ ബാഗും ചെരിപ്പും കണ്ടെത്തിയതോടെ പുഴയിൽ ചാടിയെന്ന സംശയം ബലപ്പെട്ടതോടെ ഫയർഫോഴ്സ് എത്തി തെരച്ചിൽ നടത്തുകയായിരുന്നു. ഉച്ചയോടെ മൃതദേഹം കണ്ടെടുത്തു. വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. റീനയാണ് മാതാവ്. 10-ാം ക്ലാസ് വിദ്യാർഥിയായ പവനാണ് ഏക സഹോദരൻ. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
