ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: 90-ലധികം സീറ്റുകള്‍ നേടി വലിയ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ ആത്മവിശ്വാസത്തോടെയാണ് ഇത്തവണ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 90 സീറ്റുകളിലധികം നേടി അധികാരം നിലനിർത്താൻ കഴിയുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടല്‍. പിണറായി വിജയൻ സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും വോട്ടായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ ജനങ്ങള്‍ വികസനത്തുടർച്ചയാണ് ആഗ്രഹിക്കുന്നത്. പ്രതിപക്ഷമായ യു.ഡി.എഫിന് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം നഷ്ടപ്പെട്ടെന്നും രാഷ്ട്രീയമായി അവർ തകർച്ചയിലാണെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. ബൂത്ത് തലം മുതലുള്ള ഒരുക്കങ്ങള്‍ ഇടതുമുന്നണി പൂർത്തിയാക്കി കഴിഞ്ഞു. ജനവിധി എല്‍.ഡി.എഫിന് അനുകൂലമാകുമെന്നും അദ്ദേഹം ആവർത്തിച്ചു.
Comments ()