നായർ മഹാസമ്മേളനം ഇന്ന്

വൈക്കം: വൈക്കം താലൂക്ക് എൻ.എസ് എസ്. യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് വൈക്കത്ത് നായർ മഹാസമ്മേളനം നടക്കും. ഒരു വർഷമായി നടത്തിവരുന്ന മന്നം നവോത്ഥാന സൂര്യൻ എന്ന പരിപാടിയുടെ സമാപനവും നവതി ആഘോഷങ്ങളുടെ ആരംഭവും കുറിച്ചു കൊണ്ട് നടത്തുന്ന മഹാ സമ്മേളനത്തിൽ വൈക്കം യൂണിയനിലെ 14 മേഖലകളിലെ 97 കരയോഗങ്ങളിൽ നിന്നും ഏകദേശം 25000 അംഗങ്ങൾ പങ്കെടുക്കും. മേഖലകളിൽ നിന്നും വരുന്ന അംഗങ്ങൾ വൈക്കം വലിയ കവലയിൽ സംഗമിക്കുന്ന തോടെ സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും.
ബീച് മൈതാനത്ത് സമാപന യോഗം
3.30 ന് ബീച്ച് മൈതാനത്ത് നടക്കുന്ന സമാപന യോഗം എൻ.എസ്. എസ്. വൈസ് പ്രസിഡണ്ട് എം. സംഗീത് കുമാർ ഉൽഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ പി.ജി.എം. നായർ കാരിക്കോട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എൻ.എസ്.എസ്. സെകട്ടറി ഹരികുമാർ കോയിക്കൽ, ഡയറക്ടർ ബോർഡ് അംഗം ഇലഞ്ഞിയിൽ രാധാകൃഷ്ണൻ, രജിസ്ട്രാർ വി.വി. ശശിധരൻ നായർ, കോട്ടയം യൂണിയൻ പ്രസിഡണ്ട് ബി.ഗോപകുമാർ, കൊച്ചി യൂണിയൻ പ്രസിഡണ്ട് ഡോ. എൻ.സി. ഉണ്ണികൃഷ്ണൻ, മീനച്ചിൽ യൂണിയൻ ചെയർമാൻ മനോജ് ബി. നായർ, ഹൈറേഞ്ച് താലൂക്ക് യൂണിയൻ ചെയർമാൻ കെ.എസ്. അനിൽകുമാർ വൈക്കം വനിത യൂണിയൻ പ്രസിഡണ്ട് കെ. ജയലക്ഷമി, വൈക്കം യുണിയൻ വൈസ് ചെയർമാൻ പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ. ആർ നായർ എന്നിവർ പ്രസംഗിക്കും. ചടങ്ങിൽ യൂണിയന്റെ വെബ് സൈറ്റിന്റെ ഉൽഘാടനവും സോവനീറിന്റ പ്രകാശനവും നടത്തുന്നതാണ്. സമ്മേളനത്തിന്റെ ഭാഗമായി വിവിധ ക്ഷേമ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സമ്മേളനം നടക്കുന്ന ബീച്ച് മൈതാനിയിൽ ഏകദേശം 5000 അംഗങ്ങൾക്ക് ഇരിക്കുവാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. സമ്മേളനം നടക്കുന്ന ബീച്ചു മൈതാനം ഉൾപ്പടെ വൈക്കം ടൗൺ സ്വർണ്ണ വർണ്ണ പതാകകളാലും കൊടി തോരണങ്ങളാലും അലങ്കരിച്ചിട്ടുണ്ട്.
സാംസ്കാരിക ഘോഷയാത്ര ഉച്ചയ്ക്ക് 2 ന് ആരംഭിക്കും
സാംസ്കരിക ഘോഷയാത്ര 2 ന് വലിയ കവലയിലെ മന്നം കോമ്പൗണ്ടിൽ നിന്നും ഉച്ചക്ക് 2 ന് ആരംഭിക്കും. വൈക്കം, ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത്, ടി.വി.പുരം, തലയാഴം, വെച്ചൂർ കല്ലറ, മാഞ്ഞൂർ, കടുത്തുരുത്തി, ഞീഴൂർ, മുളക്കുളം വെള്ളൂർ, തലയോലപറമ്പ് മേഖലകൾ ക്രമമനുസരിച്ച് ഘോഷയാത്രയിൽ അണിചേരും. ഘോഷയാത്രയുടെ മുമ്പിൽ അനൗൺസ്മെന്റ് വാഹനവും പിന്നിൽ പഞ്ചവാദ്യവും അതിന് പിന്നിലായി യൂണിയൻ ഭാരവാഹികളും ഉണ്ടാവും. വടക്കേ നട, പടിഞ്ഞാറെ നട, കച്ചേരി കവല ബോട്ട് ജട്ടി വഴി ബീച്ചു മൈതാനിയിൽ പ്രവേശിക്കുന്ന ഘോഷയാത്രയിൽ വാദ്യമേളങ്ങളും, നിശ്ചല ദൃശ്യങ്ങളും, കലാരൂപങ്ങളും നിലക്കാവടികളും അകമ്പടിയാകും.
സുരക്ഷ ക്രമികരണങ്ങളും ഗ്രീൻ പ്രോട്ടോകോളും പാലിച്ചായിരിക്കും ഘോഷയാത്ര നടത്തുന്നത്. കുടിവെളളം, ലഘു ഭക്ഷണം, ആരോഗ്യ വകുപ്പ്, ആംബുലൻസ്, വോളന്റിയേഴ്സ് എന്നിവരുടെ സേവനവും ഉണ്ടാവും.
പാർക്കിംഗ് സംവിധാനം
സമ്മേളനത്തിന് എത്തുന്ന മേഖലകളെ മൂന്ന് ഗ്രൂപ്പ് ആയി തിരിച്ചാണ് പാർക്കിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. വൈക്കം, ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത് മേഖല വലിയകവല -ഉദയനാപുരം റോഡിന്റെ കിഴക്കുഭാഗത്തായാണ് ഘോഷയാത്രക്കായി അണിനിരക്കേണ്ടത്. വാഹനങ്ങൾ പ്രവർത്തകർ വലിയ കവല - കൊച്ചുകവലറോഡിൽ ചിറമേൽ ആഡിറ്റോറിയം ആതുരാശ്രമം ഗ്രൗണ്ട്, ഉദയനാപുരം ക്ഷേത്രത്തിന്റെ തെക്കെ നട എന്നിവിടങ്ങളിൽ പാർക്കു ചെയ്യണം.
ഗ്രൂപ്പ് 2 വിഭാഗത്തിൽപ്പെട്ട ടി.വി. പുരം, തലയാഴം, വെച്ചൂർ, കല്ലറ മേഖലയിലെ പ്രവർത്തകർ വലിയ കവല കൊച്ചുകവല റോഡിൽ തെക്ക് ഭാഗത്തായി അണിനിരക്കണം. വാഹനങ്ങൾ ആശ്രമം സ്കൂളിൽ പാർക്കു ചെയ്യണം.
വിഭാഗം 3 ൽ പെട്ട പ്രവർത്തകർ മാഞ്ഞൂർ, കടുത്തുരുത്തി, ഞീഴൂർ, മുളക്കുളം, വെള്ളൂർ, തലയോലപറമ്പ് മേഖലയിലെ പ്രവർത്തകർ ലിങ്ക് റോഡ് മുതൽ വല്ലകം വരെ റോഡിന്റെ വടക്കുഭാഗത്തായി അണിനിരക്കണം. വാഹനങ്ങൾ ലിങ്ക് റോഡ്, സ്മാർട്ട് ബസാർ, ഇളങ്കാവ് ദേവി ക്ഷേത്രം വാഴമന, ദളവാക്കുളം സ്റ്റാൻഡ്, ആശ്രമ സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്കു ചെയ്യണം.