|
Loading Weather...
Follow Us:
BREAKING

നായർ മഹാസമ്മേളനം: കരയോഗങ്ങളിൽ പതാക ഉയർത്തി

നായർ മഹാസമ്മേളനം:  കരയോഗങ്ങളിൽ പതാക ഉയർത്തി
ചെമ്മനത്തുകര 1173 - നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ കരയോഗം പ്രസിഡൻ്റ് എം.വി. രാധാകൃഷ്ണൻ നായർ ആചാര്യൻ്റെ ഛായാചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിയിക്കുന്നു

വൈക്കം: താലൂക്ക് നായർ മഹാസമ്മേളനത്തോടനുബന്ധിച്ച് ചെമ്മനത്തുകര 1173 - നമ്പർ എൻ.എസ്.എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കരയോഗ മന്ദിരത്തിൽ പതാക ഉയർത്തി ആചാര്യ വന്ദനം നടത്തി. കരയോഗം പ്രസിഡൻ്റ് എം.വി. രാധാകൃഷ്ണൻ നായർ ആചാര്യൻ്റെ ഛായാചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിച്ചു. തുടർന്ന് പതാക ഉയർത്തി. സെക്രട്ടറി രാകേഷ് ടി. നായർ, ഖജാൻജി പി.സി. ശ്രീകാന്ത്, വൈസ് പ്രസിഡൻ്റ് എം. ഹരിഹരൻ കമ്മിറ്റി അംഗങ്ങളായ അനൂപ്. ആർ നായർ, വിനോദ് കുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി. വൈകിട്ട് കരയോഗത്തിൻ്റെ കീഴിലുള്ള ചെമ്മനത്ത് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദീപക്കാഴ്ച നടന്നു.

0:00
/0:46

ചെമ്മനത്ത് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്ന ദീപക്കാഴ്ച