നായർ മഹാസമ്മേളനം: വിളംബര രഥ ഘോഷയാത്ര സമാപിച്ചു

വൈക്കം: എൻ.എസ്.എസ്. വൈക്കം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സെപ്തംബർ 13 ന് നടക്കുന്ന നായർ മഹാസമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ വിളംബര രഥഘോഷയാത്ര സമാപിച്ചു.
വൈക്കം യൂണിയനിലെ 13 മേഖലകളിലെ പര്യടനം നടത്തിയ ശേഷം വൈക്കം വലിയ കവലയിൽ എത്തിയ രഥഘോഷയാത്രയെ ടൗണിലെ ആറു കരയോഗങ്ങൾ ചേർന്ന് സ്വീകരിച്ചു. മേഖല ചെയർമാൻ ബി. ജയകുമാർ കൺവീനർ എസ്.യു. കൃഷ്ണകുമാർ വിവിധ കരയോഗം ഭാരവാഹികളായ എസ്. മധു, എസ്. ഹരിദാസൻ നായർ , പി. ശിവരാമ കൃഷ്ണൻ, കെ.പി. രവികുമാർ, ശ്രീഹർഷൻ, കെ.എം. നാരായണൻ നായർ, എം. വിജയകുമാർ, എസ്. പ്രതാപ്, രാജേന്ദ്ര ദേവ് എന്നിവർ നേതൃത്വം നല്കി. വനിതാ സമാജം ഭാരവാഹികൾ ആരതി നടത്തി.

വലിയ കവലയിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രഥഘോഷയാത്ര ബോട്ട് ജട്ടിയിൽ സമാപിച്ചു. സമാപനയോഗത്തിൽ യൂണിയൻ പ്രസിഡണ്ട് പി.ജി.എം. നായർ. കാരിക്കോട്, വൈസ് പ്രസിഡണ്ട് പി. വേണുഗോപാൽ സെക്രട്ടറി അഖിൽ ആർ. നായർ എന്നിവർ പ്രസംഗിച്ചു.
രഥയാത്രയുടെ രണ്ടാം ദിവസം കിഴൂർ പ്ലാം ചുവട്ടിൽ യൂണിയൻ പ്രസിഡണ്ട് പി.ജി.എം. നായർ ഉൽഘാടനം ചെയ്തു. മുളക്കുളം, വെള്ളൂർ,ചെമ്പ്, മറവൻ തുരുത്ത്, തലയോലപറമ്പ്, ഉദയനാപുരം മേഖലകളിൽ നടന്ന യോഗത്തിൽ എൻ. മധു,, ജി. സുരേഷ് ബാബു, ഡോ. ഇ.എൻ. ശിവദാസ്, പി.എസ്. വേണുഗോപാൽ, വി.എൻ. ദിനേശൻ, ബി.അനിൽ കുമാർ, അജിത് കുമാർ, വിശ്വംബരൻ നായർ, പി.എൻ. രാധാകൃഷ്ണൻ, ശ്രീവൽസൻ, ജയപ്രകാശ്. ആർ. സുരേഷ് ബാബു, വി കെ ശ്രീകുമാർ, എം. അനിൽകുമാർ, അയ്യേരി സോമശേഖരൻ നായർ, വി.എസ് കുമാർ, അജിത്, വേണുഗോപാൽ പാലക്കാട് എന്നിവർ പ്രസംഗിച്ചു.

സെപ്തംബർ 2ന് പതാക ദിനവും 9 ന് സമ്മേളന നഗറായ ബീച്ച് മൈതാനിയിൽ പതാക ഉയർത്തും. സെപ്തംബർ 13 ന് വൈകിട്ട് 3 .30 ന് ബീച്ച്മൈതാനിയിൽ നടക്കുന്ന മഹാ സമ്മേളനത്തിൽ യൂണിയനിലെ 97 കരയോഗങ്ങളിൽ നിന്നായി 25000 അംഗങ്ങൾ പങ്കെടുക്കും.