🔴 BREAKING..

നായർ മഹാസമ്മേളനം- വിളംബര ജാഥയ്ക്ക് തുടക്കമായി

നായർ മഹാസമ്മേളനം- വിളംബര ജാഥയ്ക്ക് തുടക്കമായി
വിളംബര ഘോഷയാത്ര യൂണിയൻ ചെയർമാൻ പി.ജി.എം. നായർ ഫ്ലാഗ് ഓഫ് ചെയ്യുന്നു

വൈക്കം: വൈക്കം താലുക്ക് എൻ.എസ്. എസ്. യൂണിയൻ മഹാസമ്മേളനത്തിന് മുന്നോടിയായി വിളംബര രഥഘോഷയാത്ര പ്രയാണം ആരംഭിച്ചു. വൈക്കം വടക്കേ കവലയിലുള്ള മന്നം പ്രതിമാ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ യണിയൻ ചെയർമാൻ പി.ജി.എം. നായർ കാരിക്കോട് രഥഘോഷയാത്ര ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഖിൽ ആർ. നായർ നേതൃത്വം നൽകി. മന്നം പ്രതിമയിലും യൂണിയൻ്റെ ആദ്യ പ്രസിഡൻ്റ് വി.കെ. വേലപ്പൻ്റെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചനക്ക് ശേഷമാണ് ഘോഷയാത്ര ആരംഭിച്ചത്. തുടർന്ന് ടി.വി. പുരം പഞ്ചായത്തിലെ പള്ളിപ്രത്തുശ്ശേരിയിൽ ആദ്യ സ്വീകരണം ഏറ്റുവാങ്ങി. ടി.വി. പുരം മേഖലയിലെ കണ്ണുകെട്ടുശ്ശേരി, മൂത്തേടത്ത്കാവ്, ചെമ്മനത്തുകര, വടക്കേ ചെമ്മനത്തുകര, തലയാഴം പഞ്ചായത്തിലെ തോട്ടകം, തലയാഴം, ഉല്ലല, വെച്ചൂർ പഞ്ചായത്തിലെ ഇടയാഴം, വെച്ചൂർ, അംബികാ മാർക്കറ്റ്, കുട വെച്ചൂർ, കല്ലറ പഞ്ചായത്തിലെ പെരുന്തുരുത്ത്, കല്ലറ, വടക്കേ കല്ലറ, മാഞ്ഞൂർ പഞ്ചായത്തിലെ മാഞ്ഞൂർ സൗത്ത്, ഇടയോരം, മാഞ്ഞൂർ, ഇരവിമംഗലം, മാഞ്ഞൂർ വടക്ക്, മാഞ്ഞൂർ കിഴക്ക്, ഞീഴൂർ പഞ്ചായത്തിലെ മരങ്ങോലി, ഞീഴൂർ, കാട്ടാമ്പാക്ക്, ചായംമാവ്, തിരുവമ്പാടി, കുറുമാപ്പുറം, ഇലഞ്ഞിപ്പിളളി, വടക്കേ നിരപ്പ്, കടുത്തുരുത്തി പഞ്ചായത്തിലെ വെള്ളാശ്ശേരി, മാന്നാർ, കെ.എസ് പുരം, മാന്നാർ കിഴക്ക്, ആയാംകുടി, പുതുശ്ശേരിക്കര, തിരുവായാംകുടി, എഴുമാന്തുരുത്ത്, കപിക്കാട്, ആദിത്യപുരം, മധുരവേലി കരയോഗങ്ങളുടെ സ്വീകരണങ്ങൾക്ക് ശേഷം പൂഴിക്കോൽ എത്തി കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ പൊതുസമ്മേളനത്തോടെ ആദ്യദിന യാത്ര സമാപിച്ചു. പൊതു സമ്മേളനത്തിലും വിവിധ കേന്ദ്രങ്ങളിലുമായി പി.എസ്. വേണു ഗോപാൽ, എൻ. മധു, പി.എൻ. രാധാ കൃഷ്ണൻ, എസ്. മധു, ജി. സുരേഷ് ബാബു, അനിൽകുമാർ ഉദയനാപുരം, മീരാ മോഹൻദാസ്, ജയ രാജശേഖരൻ, ഇ.പി. ദിലീപ് കുമാർ, ചന്ദ്രിക, ബി. ജയകുമാർ, എസ്.യു. കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

വൈക്കം എൻ.എസ്.എസ് യൂണിയൻ മഹാസമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ വിളംബര രഥയാത്രയുടെ ആദ്യനാളിലെ സമാപനം കടുത്തുരുത്തിയിൽ യൂണിയൻ വൈസ് പ്രസിഡണ്ട് പി. വേണുഗോപാൽ നിർവഹിക്കുന്നു

നാളെ രാവിലെ 8.30 ന് മുളക്കുളം പഞ്ചായത്തിലെ കീഴൂർ പ്ലാച്ചുവട് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന രഥ ഘോഷയാത്ര മുളക്കുളം, വെള്ളൂർ, ചെമ്പ്, തലയോലപ്പറമ്പ്, മറവന്തുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് 6. 30 ന് വൈക്കം ബോട്ട് ജെട്ടി മൈതാനിയിൽ സമാപിക്കും. സെപ്തംബർ 13 ന് വൈക്കം ബീച്ച് മൈതാനിയിലാണ് നായർ മഹാസമ്മേളനം.

ടി.വി.പുരം മേഖലയിൽ രഥഘോഷയാത്രയ്ക്ക് നൽകിയ സ്വീകരണം
0:00
/0:14