നായർ മഹാസമ്മേളനത്തിന് ഇന്ന് പാതാക ഉയരും

വൈക്കം: എൻ.എസ്.എസ് വൈക്കം താലൂക്ക് യൂണിയൻ 13 ന് നടത്തുന്ന നായർ മഹാസമ്മേളനത്തിന് ഇന്ന് ബീച്ച് മൈതാനിയിൽ പാതാക ഉയരും. കടുത്തുരുത്തി മേഖലയിൽ നിന്ന് പതാകയും തലയോലപറമ്പ് മേഖലയിൽ നിന്ന് കൊടിമരവും വെച്ചൂർ മേഖലയിൽ നിന്ന് കൊടിക്കയറും മുളക്കുളം മേഖലയിൽ നിന്ന് മന്നത്ത് ആചാര്യന്റെ ഛായാചിത്രവും ചെമ്പ് മേഖലയിൽ നിന്ന് ചട്ടമ്പി സ്വാമികളുടെ ഛായാചിത്രവും വൈകിട്ട് 4 ന് വൈക്കം വലിയ കവലയിലെ മന്നം പ്രതിമ കോമ്പൗണ്ടിൽ എത്തിചേരും. യൂണിയൻ ഭാരവാഹികളുടെയും വൈക്കം മേഖലയുടെയും നേതൃത്വത്തിൽ ജാഥകളെ സ്വീകരിക്കും. തുടർന്ന് നിരവധി വാഹനങ്ങളുടെയും പ്രവർത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സമ്മേളന നഗറിലേക്ക് ആനയിക്കും. 5 ന് യൂണിയൻ പ്രസിഡൻ്റ് പി.ജി.എം.നായർ കാരിക്കോട് സമ്മേളന വേദിയായ ബീച്ച് മൈതാനിയിൽ പതാക ഉയർത്തും.
ഗോവിന്ദപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും നായർ മഹാസമ്മേളനത്തിൻ്റെ കൊടിക്കയർ ഘോഷയാത്ര തുടങ്ങുന്നു