നായര്‍ മഹാസമ്മേളനം: ക്ഷേമ പദ്ധതികള്‍ക്കു വേണ്ടി നിധി ഏറ്റുവാങ്ങി

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നായര്‍ മഹാസമ്മേളനത്തോടനുബന്ധിച്ച് നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികള്‍ക്കു വേണ്ടിയുളള നിധി സമാഹരണത്തില്‍ തെക്കേനട 1820-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ വിഹിതം യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം. നായര്‍ ഏറ്റുവാങ്ങി. കരയോഗം സെക്രട്ടറി എസ്. പ്രതാപ് നിധി കൈമാറി. കരയോഗം പ്രസിഡന്റ് പി.എന്‍. രാധാകൃഷ്ണന്‍, പി.എന്‍.എസ്. പണിക്കര്‍, ചന്ദ്രമോഹനന്‍, സിന്ധു വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.