നായര്‍ മഹാസമ്മേളനം; വേമ്പനാട്ട് കായലിന്റെ തീരത്ത് സമ്മേളന വേദിക്ക് കാല്‍നാട്ടി

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ മന്നം നവോത്ഥാന സൂര്യന്‍ പരിപാടിയുടെ ഭാഗമായി 13ന് വൈക്കത്ത് നടത്തുന്ന നായര്‍ മഹാസമ്മേളനത്തിനായി കായലോര ബീച്ചില്‍ നിര്‍മ്മിക്കുന്ന വേദിയുടെ കാല്‍നാട്ടുകര്‍മ്മം നടത്തി. യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം. നായരും, യൂണിയന്‍ ഭാരവാഹികളും ചേര്‍ന്നാണ് കാല്‍നാട്ട് ചടങ്ങ് നടത്തിയത്. സമ്മേളനത്തില്‍ താലൂക്കിലെ 97 എന്‍.എസ്.എസ് കരയോഗങ്ങളിലെ അംഗങ്ങൾ പങ്കെടുക്കും. 25000 പേര്‍ക്ക് ഇരിപ്പിടങ്ങളോടെ വിപുലമായ സൗകര്യങ്ങളുളള പന്തലാണ് വേമ്പനാട്ട് കായലിന്റെ തീരത്ത് വൈക്കം ഗസ്റ്റ് ഹൗസിന്റെ സമീപത്ത് നിര്‍മ്മിക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് എളുപ്പ മാര്‍ഗം വേദിയില്‍ വന്നു ചേരാനുളള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കാല്‍നാട്ട് ചടങ്ങില്‍ യൂണിയന്‍ വൈസ് ചെയര്‍മാന്‍ പി. വേണുഗോപാല്‍, യൂണിയന്‍ ഭാരവാഹികളായ പി.എസ്. വേണുഗോപാല്‍, എസ്. ജയപ്രകാശ്, പി.എന്‍. രാധാകൃഷ്ണന്‍, എന്‍. മധു, എസ്. പ്രതാപ്, ബി. അനില്‍കുമാര്‍, അയ്യേരി സോമന്‍, ബി. ജയകുമാര്‍, കെ. അജിത് എന്നിവര്‍ പങ്കെടുത്തു