|
Loading Weather...
Follow Us:
BREAKING

നെൽകർഷകർ ദുരിതകയത്തിൽ

നെൽകർഷകർ ദുരിതകയത്തിൽ
കല്ല് മുണ്ടാറിലെ പാടശേഖരങ്ങളിൽ നെല്ല് കൂട്ടിയിട്ടിരിക്കുന്നു

വൈക്കം വാർത്ത എക്സ്ക്ലൂസീവ് ....

എസ്. സതീഷ്കുമാർ

വൈക്കം: പുതു വർഷത്തിലും വൈക്കത്തെ നെൽകർഷകർ ദുരിതകയത്തിൽ. കല്ലറ മുണ്ടാറിലെ ഒൻമ്പത് പാടശേഖരങ്ങളിലെ കർഷകരാണ് കൊയ്തിട്ട 800 ടണ്ണിലധികം നെല്ലാണ് സംഭരണത്തിലെ ചൂഷണം മൂലം തർക്കത്തിൽപ്പെട്ട് നെല്ലുമായി പാടത്ത് കഴിയുന്നത്. കോട്ടയം കല്ലറയിൽ ഒൻമ്പത് പാടശേഖങ്ങളിൽ കൊയ്തിട്ട 800 ടണ്ണിലധികം നെല്ലാണ് പത്ത് ദിവസമായി സംഭരിക്കാതെ കിടക്കുന്നത്. എട്ട് കിലോ കിഴിവ് ആവശ്യപ്പെട്ട് സംഭരണ ഏജൻസികളുടെ ചൂഷണമാണ് പ്രതിസന്ധി.

0:00
/1:39

ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഇവിടുത്തെ കടം കയറിയ കർഷകർ ഉയർത്തുന്നത്. കല്ലറ മുണ്ടാറിലെ കിണറ്റ്കര, തമ്പാൻ ബ്ലോക്ക്, തട്ടാപറമ്പ്, പറമ്പൻ കരി തുടങ്ങി ഒമ്പത് പാടശേഖരങ്ങളിലെ നെല്ലാണ് കിഴിവിൻ്റെ പേരിലുള്ള തർക്കം മൂലം സംഭരിക്കാതെ കിടക്കുന്നത്. ഉദ്യോഗസ്ഥ അനാസ്ഥയാണ് കിഴിവ് കൂട്ടിയുള്ള ഈ ചൂഷണത്തിന് കാരണമായി കർഷകർ പറയുന്നത്. പാഡി ഓഫിസറടക്കം എത്തിയാലും ഏജൻ്റുമാരാണ് ഗുണനിലവാര തീരുമാനത്തിനു പിന്നിലെന്നാണ് ആക്ഷേപം. സമീപത്തെ പാടങ്ങളിൽ തിരഞ്ഞെടുപ്പിന് നടക്കുന്നതിന് മുമ്പായി മൂന്ന് കിലോ കിഴിവിൽ നെല്ല്  സംഭരിച്ചപ്പോൾ ഇവിടെ ഇപ്പോൾ പത്ത് മുതൽ എട്ട് കിലോവരെ കിഴിവ് വേണമെന്നാണ് സംഭരണ ഏജൻ്റുമാരുടെ ആവശ്യം. മാത്രമല്ല സംഭരണ കാലാവധി ഡിസംബർ 31 ആണെന്നും അത് കഴിഞ്ഞാൽ നെല്ല് എടുക്കില്ലെന്നുമാണ് പാഡി ഓഫിസറുടെയും ഏജൻ്റുമാരുടെയും ഭീഷണിയെന്നും കർഷകർ പറയുന്നു. മുന്നൂറ് ഏക്കറോളം വരുന്ന കൃഷിയിടത്ത് കൊയ്തിട്ട 800 ടണ്ണിലധികം നെല്ലാണ് പത്ത് ദിവസമായി ഇങ്ങനെ പാടത്ത് കിടക്കുന്നത്.

മുണ്ടാറിലെ വെള്ളകെട്ട് ഉണ്ടാകുന്ന താഴ്ന്ന പാടങ്ങളിൽ കിടക്കുന്ന ഈ നെല്ല് ഓരോ ദിവസവും എത്തി ഉണക്കി സംരക്ഷക്കുകയാണ് ഒരാഴ്ചയായി 220 ഓളം കർഷകർ. കൊയ്ത്ത് കഴിഞ്ഞിട്ടും നെല്ല് കിടക്കുന്ന പാടത്ത് ഈർപ്പം വരാതിരിക്കാൻ 24 മണിക്കൂറും പമ്പിംഗ് കൂടി നടത്തിയാണ് കർഷകർ ഈ നെല്ല് സംരക്ഷിക്കുന്നത്. പ്രതികൂല സാഹചര്യത്തിലും ഏക്കറിന് മൂപ്പതിനായിരം രൂപയിലധികം മുടക്കി 18 മുതൽ 20 ക്വിൻ്റൽ വരെ നെല്ല് വിളയിച്ച കർഷകരുടെ ദുരിതം ഉദ്യോഗസ്ഥ അനാസ്ഥ മൂലമെന്നാണ് പരാതി.