നഗരസഭ കൗൺസിലർ സുശീല എം. നായർ നിര്യാതയായി
വൈക്കം: വൈക്കം നഗരസഭ 23- വാർഡ് കൗൺസിലറും സി.പി.എം. പാർട്ടി അംഗവുമായ വൈക്കം കൊച്ചുകവല ലക്ഷ്മി നിവാസിൽ സുശീല എം. നായർ (72) അന്തരിച്ചു. ഞായറാഴ്ച പകൽ എട്ട് മണിയോടെ തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. (അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈക്കം ഏരിയ കമ്മിറ്റി അംഗം, സി.പി.എം. കാരയിൽ ബ്രാഞ്ച് അംഗവുമാണ്). രാഷ്ട്രീയ സാമൂഹിക വ്യവസായരംഗത്തെ അറിയപ്പെടുന്ന നേതാവും സി.പി.എം. വൈക്കം ടൗൺ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന പരേതനായ കെ.ജി. മണികണ്ഠന്‍ നായരാണ് ഭർത്താവ്. മക്കള്‍: ഡോ. സൂരജ്കുമാര്‍ (ഒമാന്‍), അഡ്വ. സുനിത എസ്. നായര്‍. മരുമക്കള്‍: പി.എസ്. സുരേഷ്, അഡ്വ. റാണി സൂരജ്കുമാര്‍. തിങ്കളാഴ്ച പകൽ ഏഴ് മുതൽ വസതിയിൽ പൊതുദർശനം ആരംഭിക്കും. 11.30ന് നഗരസഭയിലെ പൊതുദർശനത്തിനു ശേഷം ഒരുമണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടത്തും. തുടർന്ന് അനുശോചന യോഗം ചേരും.