നഗരസഭ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍
വൈക്കം: നഗരസഭ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗം സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്നു. അഡ്വ. കെ. പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡുതല യോഗങ്ങള്‍ നവംബർ ആറിനകം പൂര്‍ത്തിയാക്കുന്നതിനും ഹൗസ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനും തീരുമാനിച്ചു. നാളെ എല്ലാ വാര്‍ഡുകളിലും കുടുംബസംഗമങ്ങള്‍ നടത്തും. ഭാരവാഹികളായി അഡ്വ. കെ. പ്രസന്നന്‍ (പ്രസിഡന്റ്), അഡ്വ. ചന്ദ്രബാബു എടാടന്‍, ബിജു കണ്ണേഴത്ത്, സി.പി. ജയരാജ് (വൈസ് പ്രസിഡന്റുമാര്‍), എം. സുജിന്‍ (സെക്രട്ടറി), കെ.വി. ജീവരാജന്‍, എന്‍. അമര്‍ജ്യോതി, പി. ഹരിദാസ്, പി.ടി. രാജേഷ് (ജോയിന്റ് സെക്രട്ടറിമാര്‍), എബ്രഹാം പഴയകടവന്‍ (ട്രഷറര്‍) എന്നിവരടങ്ങിയ തെരഞ്ഞെടുപ്പ് എക്‌സി. കമ്മിറ്റിയെയും തെരഞ്ഞെടുത്തു. യോഗത്തില്‍ എന്‍. അനില്‍ ബിശ്വാസ്, ഡി. രഞ്ജിത് കുമാര്‍, പി.സി. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.