|
Loading Weather...
Follow Us:
BREAKING

നഗരസഭയുടെ കെട്ടിടം അറ്റകുറ്റപ്പണി ഇല്ലാതെ നശിക്കുന്നു

നഗരസഭയുടെ കെട്ടിടം അറ്റകുറ്റപ്പണി ഇല്ലാതെ നശിക്കുന്നു

എസ്. സതീഷ് കുമാർ

വൈക്കം: നഗരസഭയുടെ പഴയ സ്വകാര്യ ബസ് സ്റ്റാൻഡിലെ ഇരു നില ഷോപ്പിംഗ് ക്ലോപ്ലക്സ് അറ്റകുറ്റ പണിയില്ലാതെ നശിക്കുന്നു. നഗരസഭ തിരിഞ്ഞ് നോക്കാതായതോടെ കെട്ടിടത്തിലെ വ്യാപാരികൾ ദുരിതത്തിലാണ്. മഴക്കാലമായാൽ വെള്ളം നിറയുന്ന കെട്ടിടത്തിലെ തൂണുകളും ടൈലുകളും പൊട്ടി പൊളിഞ്ഞ നിലയിലാണ്. രണ്ട് സർക്കാർ ഓഫിസുകളും പത്തിനഞ്ചോളം സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കെട്ടിടത്തിലെത്തുന്ന നാട്ടുകാർക്കും അപകട ഭീഷണിയാവുകയാണ് നിലവിലെകെട്ടിടത്തിൻ്റെ
അവസ്ഥ. മാസങ്ങൾക്ക് മുമ്പ് കെട്ടിടത്തിൻ്റെ മുകളിലെ അലുമിനിയം പാനൽ തകർന്ന് വീണിരുന്നു.

0:00
/1:05

കെട്ടിടത്തിന് മുന്നിലൂടെ നടന്ന് പോയ യുവതി അന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. കെട്ടിടത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ യുവതിയുടെ സമീപത്താണ് അലുമിനിയം പാനലിൻ്റെ തകർന്ന ഭാഗം അന്ന് വീണത്. വയറിംഗിലെ തകരാർ മൂലം മാസങ്ങൾക്ക് മുമ്പ് കെട്ടിടത്തിലെ ജനസേവാകേന്ദ്രം പൂർണ്ണമായി കത്തിനശിച്ചതായും പരാതി ഉയർന്നിരുന്നു.. 20 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിൻ്റെ നിർമ്മാണത്തിൽ തന്നെ അപാകത ഉണ്ടായതിനാലാണ് തറനിറപ്പിൽ താഴെയുള്ള കെട്ടിടത്തിൽ മഴക്കാലത്ത് മലിനജലം നിറയുന്ന സ്ഥിതിയുള്ളത്. കൃഷി ഓഫീസും പട്ടികജാതി വികസന വകുപ്പ് ഓഫീസും ജനഔഷധിയടക്കമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും ഈ പൊട്ടിപൊളിഞ്ഞ കെട്ടിടത്തിലാണ്. ദിവസേന നൂറു കണക്കിനു ആളുകൾ എത്തുന്നതും സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതുമായ ഈ കെട്ടിടത്തിൻ്റെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ വലിയ അപകട സാധ്യതയാണ് ഉള്ളതെന്ന് വ്യാപാരികൾ പറയുന്നു. നഗരസഭ കെട്ടിടം അറ്റകുറ്റ പണി നടത്തി സംരക്ഷിച്ച് നിലവിലെ അപകടാവസ്ഥയും ദുരിതവും ഒഴിവാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.