നിവിൻ പോളി വൈക്കം കോടതിയിലെത്തി മൊഴി നൽകി
വൈക്കം: മഹാവീര്യർ സിനിമയുടെ സഹനിർമ്മാതാവും തലയോലപ്പറമ്പ് സ്വദേശിയുമായ ഷംനാസിനെതിരെ നൽകിയ പരാതിയിൽ നടൻ നിവിൻ പോളി വൈക്കം കോടതിയിലെത്തി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകി. സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് നിവിൻ പോളിക്കെതിരെ ഷംനാസ് നൽകിയ പരാതിയിൽ വ്യാജരേഖ ചമച്ചു എന്നാണ് കേസ്. നിവിൻ പോളിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാനാണ് നടൻ കഴിഞ്ഞ ദിവസം വൈകിട്ടോടെ കോടതിയിൽ എത്തിയത്.