നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു
വൈക്കം: നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. അപകടത്തിന് ശേഷം അപകടത്തിന് ഇടയാക്കിയ കാർ നിർത്താതെ പോയി. ഞായറാഴ്ച പുലർച്ചെ തോട്ടുവക്കം പാലത്തിന് സമീപമാണ് അപകടം. അമിത വേഗത്തിൽ എത്തിയ കാർ റോഡിൽ തെന്നി മാറി വന്ന് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒഴിഞ്ഞ് വൈദ്യുതി ലൈൻ ഉൾപ്പടെ റോഡിൽ വീണു. കാറിൻ്റെ വശങ്ങളും പിൻഭാഗവും പൂർണ്ണമായി തകർന്നു. തുടർന്ന് അപകടത്തിന് ഇടയാക്കിയ കാർ ഓടിച്ച് പോകുകയായിരുന്നു. ഉഴവൂർ രജിസ്ട്രേഷനിലുള്ളതാണ് കാർ. വൈക്കം കിഴക്കെ നടയിലുള്ള വിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി വകുപ്പ് വൈക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.