|
Loading Weather...
Follow Us:
BREAKING

നിയന്ത്രണം വിട്ട കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു

നിയന്ത്രണം വിട്ട കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു
തലയാഴം മാടപ്പള്ളി ജംഗ്ഷനിൽ ടിപ്പർലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം

തലയാഴം: നിയന്ത്രണം വിട്ട കാറും ടിപ്പർലോറിയും കൂട്ടിയിടിച്ചു ഇരുവാഹനങ്ങളുടേയും മുൻഭാഗം തകർന്നു. അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന തിരുവല്ല സ്വദേശിക്ക് നിസാര പരിക്കേറ്റു. അപകടത്തെ തുടർന്ന് വൈക്കം വെച്ചൂർ റൂട്ടിൽ ഗതാഗതം മുക്കാൽ മണിക്കൂറോളം ഭാഗീകമായി തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം തലയാഴം മാടപ്പള്ളി ജംഗ്ഷനിലായിരുന്നു അപകടം. വൈക്കത്തേക്കു വന്ന ടിപ്പർ ലോറിയും വെച്ചൂർ ഭാഗത്തേക്കു വന്ന കാറുമാണ് കൂട്ടിയിടിച്ചത്.