നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു
വൈക്കം: ടി.വി. പുരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ടി.വി. പുരം മാടത്തേഴത്ത് 31 കാരനായ ഗോപു കൃഷ്ണയാണ് മരിച്ചത്. കഴിഞ്ഞ രാത്രി രണ്ടരയോടെയായിരുന്നു അപകടം.

മണ്ണത്താനം കവലക്ക് സമീപം നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഗോപുകൃഷ്ണയുടെ തലക്ക് ഗുരുതര പരുക്ക് ഏറ്റിരുന്നു. നിയന്ത്രണം വിട്ട സ്കൂട്ടർ തട്ടി ഒരു വഴിയാത്രക്കാരനും പരുക്കേറ്റു.