'നന്മയുടെ ഭാഷ നമ്മുടെ മലയാളം' സാംസ്‌കാരിക കൂട്ടായ്മ 25 ന്
വൈക്കം: സോഷ്യല്‍ ജെസ്റ്റിസ് ഫോറത്തിന്റെ നേതൃത്ത്വത്തില്‍ ' നന്മയുടെ ഭാഷ നമ്മുടെ മലയാളം ' സാംസ്‌കാരിക കൂട്ടായ്മ 25 ന് രാവിലെ 10 ന് ആശ്രമം എല്‍.പി. സ്‌കൂളില്‍ നടത്തും. സോഷ്യല്‍ ജെസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം. വര്‍ഗ്ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മറ്റിയംഗം വി.വി. കനകാംബരന്‍ അധ്യഷത വഹിക്കും, കലാ സാംസ്‌കാരിക പ്രവര്‍ത്തകരെ സമ്മേളനത്തില്‍ ആദരിക്കും. പ്രതിഭ സംഗമം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്യും. കുഞ്ഞിളംകൈയില്‍ സമ്മാനം പരിപാടി മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.