പുകവലി പാടില്ലെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചില്ല: സ്ഥാപനത്തിന് പിഴ ശിക്ഷ
പാലാ: പുകവലി പാടില്ലെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കാതിരുന്ന ധനകാര്യസ്ഥാപനത്തിന് കോടതിയുടെ പിഴ ശിക്ഷ. രാമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള കെ.എല്‍.എം ആക്‌സിവ ഫിന്‍വെസ്റ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ രാമപുരം ബ്രാഞ്ചിനാണ് കോടതി 200 രൂപ പിഴയിട്ടത്. രാമപുരം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് മാത്യു കേന്ദ്ര പുകയില നിയന്ത്രണ നിയമം (കോട്പ) അനുസരിച്ച് പിഴ ചുമത്തിയെങ്കിലും സ്ഥാപനത്തിന്റെ മാനേജര്‍ അടയ്ക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് പിഴ ശിക്ഷ വിധിച്ചത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും നോ സ്മോക്കിംഗ് ബോര്‍ഡ് ഉണ്ടാവണമെന്ന് 2003-ലെ കോട്പ നിയമം നിര്‍ദേശിക്കുന്നത്.
Comments ()