Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
|
Loading Weather...
Follow Us:

ഇലക്ഷൻ പ്രചരണ ബോർഡുകളടക്കം ഏപ്രിൽ 17 നകം നീക്കം ചെയ്യണം

ഇലക്ഷൻ പ്രചരണ ബോർഡുകളടക്കം ഏപ്രിൽ 17 നകം നീക്കം ചെയ്യണം

വൈക്കം: ഇലക്ഷൻ പ്രചരണ ബോർഡുകളടക്കം ഏപ്രിൽ 17 നകം സ്വമേധയാ നീക്കണമെന്ന് വൈക്കം നഗരസഭ അറിയിപ്പ്. അല്ലാത്തപക്ഷം ഇവ നീക്കാനുള്ള ചെലവും പിഴയും അടച്ചാൽ മാത്രം പോര പോലീസ് കേസും ഉണ്ടാകും. നഗരസഭയിലെ പൊതുനിരത്തുകളിലും, പരിധിയിലുള്ള റോഡരികുകളിലും മറ്റിടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്‌സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് നഗരസഭ അറിയിക്കുന്നത്. കേരള ഹൈക്കോടതിയുടെ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ള പ്രചരണ സാമഗ്രികളും, കൊടി തോരണങ്ങളും, താൽക്കാലിക പ്രചരണ ബൂത്ത് സംവിധാനങ്ങളും ഏപ്രിൽ 17 നകം ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികൾ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യേണമെന്നാണ് നഗരസഭ അറിയിപ്പ്. ഇലക്ഷൻ പ്രചരണ ബോർഡുകൾ മാത്രമല്ല നഗരസഭാ പരിധിയിലെ റോഡരികുകളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാത്തരം പരസ്യ ബോർഡുകളും ബാനറുകളും ബന്ധപ്പെട്ടവർ 17-നകം സ്വമേധയാ നീക്കം ചെയ്യേണം. നിശ്ചിത സമയപരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത ബോർഡുകൾ നഗരസഭ നേരിട്ട് നീക്കം ചെയ്യുന്നതും, അതിൻ്റെ ചിലവ് ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കുകയും ചെയ്യും. ഇത്തരക്കാർക്കെതിരെ കർശനമായ പിഴ ശിക്ഷകൾ ചുമത്തുന്നതിനൊപ്പം പോലീസ് കേസും ഉണ്ടാവുമെന്ന് വൈക്കം നഗരസഭ അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും