|
Loading Weather...
Follow Us:
BREAKING

നടേല്‍പള്ളി തിരുനാള്‍ പ്രദക്ഷിണം ഭക്തി സാന്ദ്രം

നടേല്‍പള്ളി തിരുനാള്‍ പ്രദക്ഷിണം ഭക്തി സാന്ദ്രം
വൈക്കം ടൗണ്‍ നടേല്‍പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധയുടെ രൂപം അലങ്കൃതമായ രഥത്തില്‍ എഴുന്നള്ളിക്കുന്നു

വൈക്കം: വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിനോടനുബന്ധിച്ച് ഞായറാഴ്ച വൈകിട്ട് നടന്ന തിരുനാള്‍ പ്രദക്ഷിണം ഭക്തി നിര്‍ഭരമായി. പള്ളിയുടെ സമീപ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രദക്ഷിണം. അലങ്കൃതമായ രഥത്തിലാണ് വിശുദ്ധയുടെ രൂപം എഴുന്നള്ളിച്ചിത്. വാദ്യമേളങ്ങളും, പൊന്‍ - വെള്ളി കുരുശുകളും, മുത്തുകുടകളും, അലങ്കാര ദീപങ്ങളും പ്രദക്ഷിണത്തിന് വര്‍ണ്ണഭംഗി പകര്‍ന്നു. പള്ളി വികാരി ഫാദര്‍ ആന്റണി പരവര, സഹവികാരി ഫാദര്‍ ഷിബു ചാത്തനാട്ട്, കണ്‍വീനര്‍ റോയ് വര്‍ഗ്ഗീസ്, ട്രസ്റ്റിമാരായ തോമസ് പാലയ്ക്കല്‍, ആന്റണി ജോര്‍ജ്ജ് വാതപള്ളി എന്നിവര്‍ നേതൃത്വം നല്‍കി. തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാദര്‍ നിക്കോളോസ് പുന്നയ്ക്കല്‍, ഫാദര്‍ സനു പുതുശ്ശേരി എന്നിവര്‍ മുഖ്യ കാര്‍മ്മികരായിരുന്നു. ഇടവകയിലെ മുഴുവന്‍ ജനങ്ങളും ചേര്‍ന്നാണ് ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷിച്ചത്. തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് മരിച്ചവരുടെ ഓര്‍മ്മ ദിനം ആചരിച്ചു. വൈകിട്ട് 6 ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് വികാരി ഫാദര്‍ ആന്റണി പരവര, സഹവികാരി ഫാദര്‍ ഷിബു ചാത്തനാട്ട് എന്നിവര്‍ മുഖ്യ കാര്‍മ്മികരായിരുന്നു. കുര്‍ബാനയ്ക്കു ശേഷം സെമിത്തേരിയില്‍ ഒപ്പീസ് നടത്തി. തുടര്‍ന്ന് സ്‌നേഹ വിരുന്നും നടന്നു.