പരവര്‍ സര്‍വ്വീസ് സൊസൈറ്റി ഓഫീസ് മന്ദിരം ഉദ്ഘാടനം നാളെ
വൈക്കം: കേരള പരവര്‍ സര്‍വ്വീസ് സൊസൈറ്റി വൈക്കം താലൂക്ക് യൂണിയന്‍ നിര്‍മ്മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് പി.കെ. ശശിധരന്‍ നിര്‍വ്വഹിക്കും. യൂണിയന്‍ പ്രസിഡന്റ് ദേവരാജന്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി അഭിമന്യൂ പട്ടം മുഖ്യപ്രഭാഷണം നടത്തും. 46 വര്‍ഷമായി സംഘടനയ്ക്ക് യോഗ്യമായ കെട്ടിടം നിര്‍മ്മിക്കാനുള്ള ശ്രമം വിജയിച്ചതിന്റെ അഭിമാനത്തിലാണ് കേരള പരവര്‍ സൊസൈറ്റി എന്ന് യൂണിയന്‍ പ്രസിഡന്റ് ദേവരാജന്‍ പറഞ്ഞു. സമ്മേളനത്തിന് ശേഷം കുട്ടികളുടെ കലാസന്ധ്യയും നടക്കും.
Comments ()