|
Loading Weather...
Follow Us:
BREAKING

ഓഡിറ്റോറിയവും സ്‌കൂള്‍ കമാനവും ഉദ്ഘാടനം ചെയ്തു

ഓഡിറ്റോറിയവും സ്‌കൂള്‍ കമാനവും ഉദ്ഘാടനം ചെയ്തു
സ്‌കൂള്‍ കമാനവും നവീകരിച്ച ഓഡിറ്റോറിയവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എസ്. പുഷ്പമണി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കുലശേഖരമംഗലം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സ്‌കൂള്‍ കമാനവും നവീകരിച്ച ഓഡിറ്റോറിയവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എസ്. പുഷ്പമണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. ശ്രീജിത്ത് അധ്യഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. സലില, പ്രിന്‍സിപ്പല്‍  എന്‍. അനിത, പ്രധമാധൃാപിക കെ.എം. വിജയലക്ഷമി, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പോള്‍ തോമസ്, മെമ്പര്‍ ബിന്ദു പ്രദീപ്, എസ്. അരുണ്‍കുമാര്‍, രജനി മഹേഷ്, സിന്ധു. കെ. ദിവാകരന്‍, എസ്. ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു. സംഗീത സംവിധായകന്‍ വിഷ്ണു പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി