|
Loading Weather...
Follow Us:
BREAKING

ഓണാഘോഷവും മെറിറ്റ് അവാർഡ് ദാനവും

ഓണാഘോഷവും മെറിറ്റ് അവാർഡ് ദാനവും
വൈക്കം മടിയത്ര ഗാർഡൻ റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ & എജ്യൂക്കേഷന്റെ ഓണാഘോഷവും മെറിറ്റ് അവാർഡ് ദാനവും നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: മടിയത്ര ഗാർഡൻ റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ & എജ്യൂക്കേഷന്റെ (ഗ്രേസ്) നേതൃത്വത്തിൽ ഓണാഘോഷവും മെറിറ്റ് അവാർഡ് ദാനവും സംഘടിപ്പിച്ചു. മടിയത്ര എൻ.എസ്.എസ് ഹാളിൽ നടന്ന ചടങ്ങ്  നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രേസ് പ്രസിഡന്റ് ബിജു നമ്പിത്താനം അധ്യക്ഷത വഹിച്ചു. ഗ്രേസ് നടത്തിയ പൂവിളി 2025 ഓണാഘോഷ പരിപാടികളിൽ കലാകായിക മത്സരങ്ങളിലും പൂക്കള മത്സരങ്ങളിലും വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഹരിത കർമ്മസേനാംഗങ്ങളേയും, കയ്യും കാലും ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കടന്ന കാർത്തിക്കിനേയും ചെയർപേഴ്സൺ പൊന്നാടയണിയിച്ച് ആദരിച്ചു. വാർഡ് കൗൺസിലർ രാജശേഖരൻ ബി, ഗ്രേസ് ജനറൽ സെക്രട്ടറി മനോഹരൻ നെടിയാറയിൽ, രാജൻ പി കമ്മത്ത്, ശിവപ്രസാദ്, രാജേന്ദ്രൻ, പ്രൊഫ എൻ കെ ശശിധരൻ, ഗോപാലകൃഷ്ണൻ, നന്ദനൻ മാധവം, എൻ.ആർ പ്രദീപ് കുമാർ, ഹരിദാസ് ആർ, ബിജു വി കണ്ണേഴത്ത്, അബ്ദുൽസലാം റാവുത്തർ, സൗദാമിനി, സജീവ് പി.എം, രാജശേഖരൻ സി, പ്രസേനൻ കെ.സി, പ്രതാപൻ എ.കെ, അജിത്ത് നന്ത്യാട്ട്, ഗോപി നമ്പിത്താനം തുടങ്ങിയവർ സംസാരിച്ചു.