ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിൻ്റെ ടയറിൽ നിന്നും തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി
വൈക്കം: രണ്ട് അറകളിലായി പതിനായിരം ലിറ്റർ പെട്രോളും പതിനായിരം ലിറ്റർ ഡീസലുമായി പോകുകയായിരുന്ന ടാങ്കർ ലോറിയുടെ പിൻഭാഗത്തെ ടയറിൽ നിന്നും തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച രാവിലെ 10 മണിയോടെ മുറിഞ്ഞപുഴ പാലത്തിലാണ് സംഭവം. എറണാകുളത്ത് നിന്നും ഹരിപ്പാടിന് പോകുകയായിരുന്ന ടാങ്കർ ലോറിയുടെ ടയറിൻ്റെ ബ്രേക്ക് ലൈനർ ജാമായതിനെ തുടർന്ന് ചൂടായി തീ ഉയരുകയായിരുന്നു. വൈക്കത്ത് നിന്നും ഫയർ സ്റ്റേഷൻ ഓഫീസർ പ്രതാപ് കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ യൂണിറ്റ് എത്തി വെള്ളം പമ്പ് ചെയ്‌ത് കെടുത്തിയതിനാൽ അപകടം ഒഴിവാകുകയായിരുന്നു. തുടർന്ന് മറ്റൊരു ടയർ ഘടിപ്പിച്ച ശേഷമാണ് ടാങ്കർ യാത്ര തുടർന്നത്.