Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

വ്യാജവാർത്ത: വിതുമ്പിക്കരഞ്ഞ് പി.കെ. ശ്രീമതി

വ്യാജവാർത്ത: വിതുമ്പിക്കരഞ്ഞ് പി.കെ. ശ്രീമതി

കോട്ടയം: വ്യാജ വാർത്താപ്രചരണത്തിൽ വിതുമ്പിക്കരഞ്ഞ് സി.പി.എം വനിത നേതാവ് പി.കെ ശ്രീമതി. എം.എൽ.എയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നുവെന്ന തരത്തിൽ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി പറഞ്ഞു. 50 വർഷമായി പൊതുരംഗത്തുള്ള തന്നെക്കുറിച്ച് ഇങ്ങനെ വ്യാജ പ്രചാരണം നടത്തുന്നത് ഏറെ വേദനിപ്പിക്കുന്നതാണെന്നും ശ്രീമതി പറഞ്ഞു. മാധ്യമങ്ങൾക്ക് മുമ്പിൽ വിതുമ്പിക്കരഞ്ഞാണ് ശ്രീമതി പ്രതികരിച്ചത്. തനിക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും ശ്രീമതി വ്യക്തമാക്കി. യൂട്യൂബ് ചാനലുകൾ വഴി തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. തനിക്കെതിരെ ഇത്തരം കുപ്രചാരണങ്ങൾ നിരന്തരമുണ്ടെന്നും ഇപ്പോൾ അത് അതിരുകടന്നെന്നും പി.കെ. ശ്രീമതി പറഞ്ഞു. ആരോടും ഇത്തരത്തിൽ പെരുമാറാൻ പാടില്ലെന്നും, എന്നാൽ മുഖ്യധാരാ മാധ്യമങ്ങൾ ആരും ഈ വിഷയത്തിൽ തന്നോട് യാതൊന്നും ചോദിക്കാൻ തയ്യാറായില്ലെന്നും അവർ കുറ്റപ്പെടുത്തി. സമൂഹത്തിന് മുന്നിൽ തനിക്ക് അവമതിപ്പുണ്ടാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിട്ടിരിക്കുന്നതെന്നും പി.കെ. ശ്രീമതി കുറ്റപ്പെടുത്തി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും