|
Loading Weather...
Follow Us:
BREAKING

പാചകവാതക വിതരണ പരാതി അദാലത്ത് നാളെ

വൈക്കം: കോട്ടയം ജില്ലയിലെ പാചക വാതക വിതരണരംഗത്ത് ഉപഭോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായ് 29 ന് വൈകിട്ട് 4.30 ന് കളക്ട്രേറ്റിലെ തൂലിക കോണ്‍ഫ്രന്‍സ് ഹാളില്‍ അദാലത്ത് നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അദാലത്തില്‍ പൊതുവിതരണ വകുപ്പ് ഉദേൃാഗസ്ഥര്‍, ഓയില്‍ കമ്പനി അധികൃതര്‍, ഗൃാസ് ഏജന്‍സി പ്രതിനിധികള്‍ പങ്കെടുക്കും. ഉപഭോക്താക്കള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. അദാലത്തില്‍ പരിഹരിക്കുന്നതിനായി എല്‍.പി.ജിയുമായി ബന്ധപ്പെട്ട പരാതികള്‍ 27 ന് വൈകിട്ട് 3 വരെ താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വീകരിക്കുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.