പാദുകം മുതല്‍ താഴിക കുടം വരെ കൃഷ്ണ ശിലയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഗുരുദേവ ക്ഷേത്രത്തിന് ശിലയിട്ടു
വൈക്കം: പടിഞ്ഞാറേക്കര 127-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ യോഗത്തിന്റെ തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ ശിലാ സ്ഥാപനം വൈക്കം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് നിര്‍വ്വഹിച്ചു. പ്രാചീന ക്ഷേത്ര നിര്‍മ്മാണ രീതിയില്‍ കൃഷ്ണ ശിലയില്‍ മാത്രം നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഗുരുദേവ ക്ഷേത്രം പൂര്‍ണ്ണമായും കൃഷ്ണ ശിലയിലാണ് നിര്‍മ്മിക്കുന്നത്. 16 ലക്ഷം രൂപയാണ് ചിലവ്. ക്ഷേത്രം തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍, മേല്‍ശാന്തി സിബിന്‍ ശാന്തി എന്നിവര്‍ മുഖ്യ കാര്‍മ്മികരായിരുന്നു. കാണിപ്പയ്യൂര്‍ കൃഷ്ണ നമ്പൂതിരിയാണ് ഗുരു ദേവ ക്ഷേത്രത്തിന്റെ രൂപ കല്‍പ്പന ചെയ്യുന്നത്. ക്ഷേത്രം പ്രസിഡന്റ് കെ. ദിവാകരന്‍, എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍, ക്ഷേത്രം സെക്രട്ടറി കെ.ജി. രാമചന്ദ്രന്‍, യൂണിയന്‍ കൗണ്‍സിലര്‍ ടി.എസ്. സെന്‍ ഭാരവാഹികളായ എം.വി. ബിനേഷ്, കെ. രാധാകൃഷ്ണന്‍, വനിതാ സംഘം പ്രസിഡന്റ് സിനി രവി, സെക്രട്ടറി ദിവ്യ ബിജു, യൂത്ത് മൂവ്വ് മെന്റ് പ്രസിഡന്റ് ലിബീഷ്, സെക്രട്ടറി ആര്‍. രാഹുല്‍, ഡി. ഷിബു, ബി. ബിനീഷ്, ശോഭാ ജയറാം എന്നിവര്‍ പങ്കെടുത്തു.