പാലം നിര്‍മാണത്തിന് 65 ലക്ഷം രൂപ അനുവദിച്ചു
വൈക്കം: നഗരസഭ 26-ാം വാര്‍ഡില്‍ കണിയാംതോടിനു കുറുകെ പാലം നിര്‍മിക്കുന്നതിന് സി.കെ. ആശ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നും 65 ലക്ഷം രൂപ അനുവദിച്ചു. പാലത്തിന്റെ നിര്‍മാണോദ്ഘാടനം 17ന് വൈകിട്ട് 4.30ന് സി.കെ. ആശ എം.എല്‍.എ. നിര്‍വഹിക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലി അറിയിച്ചു.