|
Loading Weather...
Follow Us:
BREAKING

പാവൽ കൃഷിയിൽ നൂറുമേനി കൊയ്ത് രാജപ്പൻ

പാവൽ കൃഷിയിൽ നൂറുമേനി കൊയ്ത് രാജപ്പൻ
കുലശേഖരമംഗലം സ്വദേശി രാജപ്പൻ

എസ്. സതീഷ്കുമാർ

വൈക്കം: മൂന്നു പതിറ്റാണ്ടായി സമ്മിശ്ര കൃഷി നടത്തുന്ന വൈക്കം കുലശേഖരമംഗലം സ്വദേശി രാജപ്പനെന്ന കർഷകന് പാവൽ കൃഷിയിലും ഇത്തവണ വിളവ് നൂറുമേനി. മറവൻതുരുത്ത് പഞ്ചായത്തിൽ അരുൺ ഭവനിൽ രാജപ്പനാണ് പാവൽ കൃഷിയിൽ ഇത്തവണ നേട്ടമായത്.

0:00
/1:18

മൂന്ന് പുരയിടങ്ങളിലായി രണ്ടര ഏക്കർ സ്ഥലത്താണ് രാജപ്പൻ ചേട്ടൻ്റെ ഈ സമ്മിശ്ര കൃഷി. പടവലം, പയർ , ചീര, പച്ചമുളക്, ചേന, കപ്പ തുടങ്ങിയവയാണ് ഇവിടെ വിളയിക്കുന്നത്. കോഴിവളം, ചാണകം തുടങ്ങിയ വളങ്ങൾ ഉപയോഗിച്ച് വിളയിക്കുന്ന രാജപ്പൻ ചേട്ടൻ്റെ പച്ചക്കറികൾക്ക് വിപണിയിൽ ഡിമാൻ്റെറെയാണ്. ടോളിലെ വെജിറ്റബിൾ പ്രമോഷൻ കൗൺസിലിൻ്റെ സ്റ്റാളിലും വൈക്കത്തെ വിവിധ കടകളിലുമാണ് ഈ കർഷകൻ പച്ചക്കറികൾ നൽകുന്നത്. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി മറവൻതുരുത്ത് പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെയാണ് രാജപ്പൻ ചേട്ടൻ കൃഷി ചെയ്യുന്നത്. മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി. തങ്കരാജ് പാവൽ കൃഷിയുടെ ഇത്തവണത്തെ ആദ്യവിളവെടുപ്പ് നടത്തി. പഞ്ചായത്ത് അംഗങ്ങളായ സീമാ ബിനു, കെ.എസ്. വേണുഗോപാൽ, കൃഷി ഓഫീസർ ആശ എ. നായർ, കൃഷി അസിസ്റ്റൻ്റ് കെ.സി. മനു, കർഷകരായ രാജപ്പൻ അരുൺഭവനം, മോഹനൻ അമ്പാടി, സജി തട്ടാൻ്റെതറ, വിജയൻ പ്ലാക്കത്തറ എന്നിവരും ആദ്യ വിളവെടുപ്പിന് പങ്കാളികളായി.