Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ നാലുവയസുകാരി മരിച്ചു

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ നാലുവയസുകാരി മരിച്ചു

കാസർകോട്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ നാലുവയസുകാരി മരിച്ചു. എളരിത്തട്ട് സ്വദേശിയായ ഋതുവാണ് മരിച്ചത്. മൂർഖന്റെ കടിയേറ്റ ഋതു ചികിൽസയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച‌യാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്ത് അടുക്കി വച്ചിരുന്ന മരത്തിന്റെ കഷ്ണങ്ങൾക്കിടയിൽ വീണ കളിപ്പാട്ടമെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കയ്യിൽ പാമ്പുകടിയേറ്റത്. ഉടൻ തന്നെ രക്ഷിതാക്കളോട് പറയുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കാസർകോട്ടെ ആശുപത്രിയിൽ ഐ.സി.യു ബെഡ്‌ഡില്ലാതിരുന്നതിനാൽ പയ്യന്നൂരിലെ ആശുപത്രിയിലേക്ക് കുട്ടിയെ അയച്ചു. പയ്യന്നൂരിലെത്തിയപ്പോഴേക്ക് കുട്ടിയുടെ നില വഷളാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. വെന്റിലേറ്ററിലായിരുന്ന ഋതുവിനെ വീണ്ടും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ചികിൽസയിൽ ഇരിക്കെ രാവിലെയാണ് മരണം സംഭവിച്ചത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും