പെന്‍ഷന്‍ പരിഷ്‌കരണവും കുടിശ്ശിക ക്ഷാമാശ്വാസവും ഉടന്‍ നടപ്പാക്കണം
വൈക്കം: പെന്‍ഷന്‍ പരിഷ്‌കരണവും കുടിശ്ശിക ക്ഷാമാശ്വാസവും ഉടന്‍ അനുവദിക്കണമെന്നും മെഡിസെപ്പ് അപാതകള്‍ പരിഹരിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പെന്‍ഷന്‍ യൂണിയന്റെ കീഴിലുള്ള വൈക്കം ടൗണ്‍, നോര്‍ത്ത് യൂണിറ്റ്, സൗത്ത് യൂണിറ്റ്, സാംസ്‌കാരിക വനിതാ വേദി എന്നിവയുടെ നേത്യത്ത്വത്തില്‍ ടൗണ്‍ എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന കുടുംബ സംഗമം ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.സി. കുമാരന്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ പ്രസിഡന്റ് എ. ശിവന്‍കുട്ടി അദ്ധ്യഷത വഹിച്ചു. ഗിറ്റാറിസ്റ്റ് വൈക്കം സലിം കലാമേള ഉദ്ഘാടനം ചെയ്തു. മെറിറ്റ് അവാര്‍ഡ് വിതരണം പി.ബി. മോഹനന്‍ നടത്തി. കണ്‍വീനര്‍ കെ. മോഹനന്‍ ചാക്കര, നോര്‍ത്ത് പ്രസിഡന്റ് കെ.പി. സുദാകരന്‍, സൗത്ത് പ്രസിഡന്റ് കെ.സി. ധനബാലന്‍, വനിതാ വേദി കണ്‍വീനര്‍ കെ.പി. സുലേഖ, പി.ആര്‍. രാജു, എന്‍.ആര്‍. പ്രദീപ്കുമാര്‍, കെ. മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.