പെന്‍ഷന്‍ സര്‍ക്കാരിന്റെ സൗകര്യമനുസരിച്ച് നല്‍കേണ്ടതല്ല: ടി. എന്‍. രമേശന്‍
വൈക്കം: പെന്‍ഷന്‍ വിരമിക്കുന്ന കാലത്തെ വേതനമാണെന്നും, ജീവനക്കാര്‍ പണിയെടുത്ത കാലത്ത് ആര്‍ജ്ജിച്ച സ്വത്താണെന്നും അത് സര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമായി നല്‍കേണ്ടതല്ലെന്നും എ.ഐ.ടി.യു.സി. സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റിയംഗം ടി.എന്‍. രമേശന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി. പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്ത്വത്തില്‍ വൈക്കം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നടന്ന പെന്‍ഷന്‍ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് കെ.എം. മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ. പീതാംബരൻ, യൂണിറ്റ് സെക്രട്ടറി ടി.കെ. പൊന്നപ്പന്‍, പി.വി. പത്മനാഭന്‍, എന്‍. ശിശുപാല്‍, എ.പി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.