പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസം ഉടനെ വിതരണം ചെയ്തില്ലെങ്കിൽ സമര പരിപാടികള്‍ക്ക് രൂപം നല്‍കും
വൈക്കം: സംസ്ഥാനത്തെ അഞ്ചാരലക്ഷത്തോളം വരുന്ന സര്‍വ്വീസ്- ഫാമിലി പെന്‍ഷന്‍കാര്‍ക്ക് കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി നിക്ഷേധിച്ച ക്ഷാമാശ്വാസം എത്രയും വേഗം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വെച്ചൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാനും സമ്മേളനം തീരുമാനിച്ചു. ഇടയാഴം എന്‍.എസ്.എസ് ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം പി.വി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.ഡി. ജോസ് അധ്യഷത വഹിച്ചു, സെക്രട്ടറി ഒ.കെ. സഹജന്‍, ജില്ലാ പ്രസിഡന്റ് പി.കെ. മണിലാല്‍, ഇ.എന്‍. ഹര്‍ഷകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ഷൈലകുമാര്‍, എം. കെ. ശ്രീരാമചന്ദ്രന്‍, ഷീല അക്കരപ്പാടം, ബി.ഐ. പ്രദീപ്കുമാര്‍, സി. അജയകുമാര്‍, കെ.എന്‍. രമേശന്‍, എം. രഘു, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വി.ടി. സണ്ണി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ. മണിലാലിനെ ചടങ്ങില്‍ ആദരിച്ചു.