പെന്‍ഷന്‍കാരുടെ മെഡിസെപ്പ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കണം
വൈക്കം: പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ചിട്ടുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ പ്രീമിയം വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ടി.വി. പുരം യൂണിറ്റ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ടി.വി. പുരം വ്യാപാര ഭവനില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് പി.കെ. മണിലാല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സണ്ണി ചെറിയാന്‍ അധ്യക്ഷഥ വഹിച്ചു. സെക്രട്ടറി എം.കെ. രാജന്‍, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ടി.എസ്. സെബാസ്റ്റ്യന്‍, ഗിരിജ ജോജി, പി.വി. സുരേന്ദ്രന്‍, എം.കെ. ശ്രീരാമചന്ദ്രന്‍, കെ.കെ. രാജു, ലീല അക്കരപ്പാടം, ജില്ലാ ട്രഷറര്‍ സി. സുരേഷ്‌കുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് ബി.ഐ. പ്രദീപ്കുമാര്‍, അജയകുമാര്‍, വൈസ് പ്രസിഡൻ്റ് സജിനി പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയതായി അംഗത്വം നേടിയവരെ ചടങ്ങില്‍ ആദരിച്ചു.