Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ മത്സര ക്രമം പ്രസിദ്ധപ്പെടുത്തി

ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ മത്സര ക്രമം പ്രസിദ്ധപ്പെടുത്തി

വാഷിംഗ്ടൺ: ആദ്യ മത്സരം ജൂണ്‍ 11ന് രാത്രി 12.30ന് ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മില്‍. 39 ദിവസം നീണ്ടു നില്‍ക്കുന്ന ലോക ഫുട്‌ബോള്‍ പൂരം ജൂലൈ 19ന് രാത്രി 12.30ന് നടക്കുന്ന ഫൈനലോടെ സമാപിക്കും. അമേരിക്കന്‍ നഗരം ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം. നിലവിലെ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന ആദ്യ മത്സരത്തില്‍ എതിരിടുന്നത് അള്‍ജീരിയയെ ആണ്. ജൂണ്‍ 17ന് വെളുപ്പിന് 6.30നാണ് അര്‍ജന്റീനയുടെ മത്സരം. അമേരിക്കയിലെ മിസോരിയിലുള്ള കാന്‍സസ് സിറ്റിയില്‍ ആരോ ഹെഡ് സ്‌റ്റേഡിയത്തിലാണ് പോരാട്ടം. ഗ്രൂപ്പ് ജെയില്‍ ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവയാണ് ലോക ചാമ്പ്യന്‍മാരുടെ പ്രാഥമിക ഘട്ടത്തിലെ മറ്റ് എതിരാളികള്‍.

ബ്രസീലിന്റെ ആദ്യ മത്സരം ജൂണ്‍ 14ന് പുലര്‍ച്ചെ 3.30നാണ്. ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ ആണ് എതിരാളികള്‍. ലോകകപ്പ് ഫൈനല്‍ നടക്കുന്ന മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ബ്രസീലിന്റെ പോരാട്ടം. ഗ്രൂപ്പ് സിയില്‍ അണിനിരക്കുന്ന ബ്രസീലിന്റെ പ്രാഥമിക റൗണ്ടിലെ മറ്റ് എതിരാളികള്‍ ഹെയ്തിയും സ്‌കോട്ട്‌ലന്‍ഡുമാണ്. ഏറ്റവും കൂടുതല്‍ തവണ ലോക ഫുട്‌ബോള്‍ കിരീടം നേടിയ ടീം ആണ് ബ്രസീല്‍. അഞ്ച് തവണ. ജൂണ്‍ 14നാണ് മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനിയുടെ ആദ്യ മത്സരം. രാത്രി 10.30ന് നടക്കുന്ന മത്സരത്തില്‍ കുറസാവോ ആണ് എതിരാളികള്‍. ജൂണ്‍ 28ന് 7.30ന് നടക്കുന്ന രണ്ട് മത്സരങ്ങള്‍ വരെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പുരോഗമിക്കും. ഗ്രൂപ്പ് ജെ യില്‍ അര്‍ജന്റീന-ജോര്‍ദാന്‍, അള്‍ജീരിയ-ഓസ്ട്രിയ മത്സരങ്ങളാണ് ഈ സമയത്ത് നടക്കുക. അന്ന് രാത്രി 12.30ന് തന്നെ രണ്ടാം ഘട്ട പോരാട്ടമായ റൗണ്ട് ഓഫ് 32 ആരംഭിക്കും. ജൂലൈ നാലിന് രാവിലെ 7ന് നടക്കുന്ന മത്സരത്തോടെയായിരിക്കും രണ്ടാം റൗണ്ട് തീരുക. അന്ന് രാത്രി 10.30 മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ തുടങ്ങും. ജൂലൈ ഏഴിന് രാത്രി 1.30നാണ് പ്രീക്വാര്‍ട്ടറിലെ അവസാന പോരാട്ടം. ജൂലൈ പത്തിന് ആരംഭിക്കുന്ന ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ 12ന് വെളുപ്പിന് വരെ നീളും. 14, 15 തീയതികളിലായി സെമി മത്സരങ്ങള്‍. 18ന് രാത്രി 2.30ന് ലൂസേഴ്‌സ് ഫൈനലും തൊട്ടടുത്ത ദിവസം ഫൈനലും നടക്കും.