ഫോറന്‍സിക് സയന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു
തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജ് രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഫോറന്‍സിക് സയന്‍സില്‍ സെമിനാര്‍ സംഘടിപ്പിച്ചു. 'വിരലടയാള ശാസ്ത്രത്തിന്റെ അടിസ്ഥാനകാര്യങ്ങളും പോലീസിലെ വിരലടയാള തെളിവുകളുടെ പ്രാധാന്യവും' എന്ന വിഷയത്തില്‍ കേരള പോലീസ് തൃശൂര്‍ ജില്ലാ ഫിംഗര്‍ പ്രിന്റ് ബ്യൂറോ ചീഫ് ടി. ജോണ്‍സി ജോസഫ് ക്ലാസ് നയിച്ചു. രസതന്ത്ര വിഭാഗം മേധാവി കെ.എം. സരിത, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സി.എസ്. ദീപ എന്നിവര്‍ പ്രസംഗിച്ചു. കോളേജ് ഇ-ലേണിങ് സെന്ററില്‍ നടത്തിയ പരിപാടിയില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു