Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ഫൊറോനാപള്ളി തിരുനാള്‍ കൊടിയേറ്റ് നാളെ

വൈക്കം: വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയില്‍ യൗസേപ്പിതാവിന്റെ വിവാഹ ദര്‍ശന തിരുനാളിന് ചൊവ്വാഴ്ച വൈകിട്ട് കൊടിയേറും. 20, 21, 22, 23, 24 തിയതികളിലാണ് തിരുനാള്‍ ആഘോഷം. തിരുനാളിന് നാളെ വൈകിട്ട് 5.30 ന് പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റും. മുന്‍ വികാരി ഫാദര്‍ പോള്‍ കല്ലൂക്കാരന്‍ മുഖ്യ കാര്‍മ്മികനാകും. സമൂഹബലി, നൊവേന, ലദീഞ്ഞ് എന്നീ ചടങ്ങുകള്‍ക്കു ശേഷമാണ് കൊടിയേറ്റ്. 21ന് വാഴ്ച ദിനം ആചരിക്കും. രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, വൈകിട്ട് 4.30 ന് ലൈത്തോരന്മാരുടെ വാഴ്ച തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് നടക്കും. ഫാ. ഡോ. പോള്‍ വെള്ളറക്കല്‍ മുഖ്യ കാര്‍മ്മികനാകും. 22 ന് വൈകിട്ട് 4.30 ന് ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടത്തും. ഫാ. ജോയിംസ് തുരുത്തിക്കര മുഖ്യ കാര്‍മ്മികനാകും. ഫാ. ഡോ:  മാര്‍ട്ടിന്‍ കല്ലുങ്കല്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന് മറ്റപള്ളി ഭാഗത്തേയ്ക്ക് തിരുനാള്‍ പ്രദക്ഷിണം പുറപ്പെടും. 23 ന് തിരുനാള്‍ ആഘോഷിക്കും. രാവിലെ 8.00 ന് നടക്കുന്ന കുര്‍ബാനയ്ക്ക് ഫാ. സേവ്യര്‍ ആവള്ളില്‍ മുഖ്യ കാര്‍മ്മികനാകും. വൈകിട്ട് 4.30 ന് നടക്കുന്ന തിരുനാള്‍ പാട്ടു കുര്‍ബാനയ്ക്ക് ഫാ. ഫ്രെഡി കോട്ടൂര്‍ മുഖ്യ കാര്‍മ്മികനാകും. ഫാ. ജോഷി വേഴപ്പറമ്പില്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന് പട്ടശ്ശേരി കുരിശടിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം പുറപ്പെടും. 24 ന് മരിച്ചവരുടെ ഓര്‍മ്മ ദിനം ആചരിക്കും. രാവിലെ 5.30 ന് വിശുദ്ധ കുര്‍ബാന, 6.30 ന് സെമിത്തേരിയില്‍ ഒപ്പീസ് എന്നിവ നടക്കും.