|
Loading Weather...
Follow Us:
BREAKING

പി.കെ. ബാലകൃഷ്ണൻ സാഹിത്യ സിമ്പോസിയം

തലയോലപ്പറമ്പ്: കേന്ദ്ര സാഹിത്യ അക്കാദമിയും വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയും സംയുക്തമായി മുദ്ര കൾച്ചറൽ ആൻഡ് ആർട്ട്സ് സൊസൈറ്റിയുടെ സഹകരണത്തോടെ നവംബർ 30 ഞായർ രാവിലെ 9.30 മുതൽ 4.30 വരെ തലയോലപ്പറമ്പ് കെ.ആർ. ആഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന പി.കെ. ബാലകൃഷ്ണൻ ജന്മശതാബ്ദി സിമ്പോസിയത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണമെന്ന് ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജി മോൻ അറിയിച്ചു. കേരളത്തിലെ പത്ത് പ്രമുഖ സാഹിത്യകാരൻമാർ സിമ്പോസിയത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പങ്കെടുക്കുന്നവർക്ക് അക്കാദമിയും ബഷീർ സ്മാരക സമിതിയും ചേർന്ന് നൽകുന്ന സാക്ഷ്യപത്രവും നൽകും. താൽപ്പര്യമുള്ളവർ 94478 69193 എന്ന വാട്ട്സപ്പ് നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം.