|
Loading Weather...
Follow Us:
BREAKING

പി.പി ചന്ദ്രശേഖര പിള്ള അനുസ്മരണം

പി.പി ചന്ദ്രശേഖര പിള്ള അനുസ്മരണം
പി.പി ചന്ദ്രശേഖരപിള്ള അനുസ്മരണം പ്രിന്‍സിപ്പാള്‍ ഡോ.ആര്‍. അനിത ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മുന്‍മേധാവി ഡോ. പി.പി ചന്ദ്രശേഖര പിള്ളയുടെ അനുസ്മരണം സംഘടിപ്പിച്ചു. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന അനുസ്മരണയോഗം പ്രിന്‍സിപ്പാള്‍ ഡോ. ആര്‍. അനിത ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്ര വിഭാഗം മേധാവി ലിനി മറിയം മാത്യു അധ്യക്ഷത വഹിച്ചു. 'സ്റ്റാറ്റിസ്റ്റിക്‌സ് & ഡാറ്റാ സയന്‍സ്: ഭാവിയുടെ സാധ്യതകള്‍' എന്ന വിഷയത്തില്‍ കോട്ടയം മൈനര്‍ ഇറിഗേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസര്‍ എം.എസ് സ്മിത ക്ലാസ് എടുത്തു. സ്റ്റാറ്റിസ്റ്റിക്‌സില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ മൂന്നാം വര്‍ഷ ഗണിതശാസ്ത്ര വിദ്യാര്‍ഥിനി ഗൗരി നന്ദനയ്ക്ക് എന്‍ഡോവ്‌മെന്റ് ക്യാഷ് അവാര്‍ഡ് നല്‍കി. മുന്‍ അധ്യാപിക ജി. വത്സല, ഐ.ക്യു.എ.സി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജി. ഹരിനാരായണന്‍, ഡോ. ദീപ എച്ച്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.