|
Loading Weather...
Follow Us:
BREAKING

പീതാംബര ദീക്ഷ അണിയിക്കല്‍ ചടങ്ങ് നടത്തി

പീതാംബര ദീക്ഷ അണിയിക്കല്‍ ചടങ്ങ് നടത്തി
ശിവരഗിരി തീര്‍ത്ഥാടന പദയാത്രയുടെ ക്യാപ്റ്റന്‍ പി.വി. ബിനേഷിന്റെ കൈയ്യിൽ പ്രഭോഥ തീര്‍ഥ സ്വാമികള്‍ പീതാംബര ദീക്ഷ അണിയിക്കുന്നു

വൈക്കം: വൈക്കം എസ്.എന്‍.ഡി.പി. യൂണിയന്റെ നേതൃത്ത്വത്തില്‍ നടത്തുന്ന 11 -ാം മത് ശിവഗിരി തീര്‍ത്ഥാടന പദയാത്ര 28 ന് വൈക്കം ആശ്രമം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും പുറപ്പെടും. രാവിലെ 7 ന് മന്ത്രി വി. എന്‍. വാസവന്‍ പദയാത്ര സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ജാഥാ ക്യാപ്റ്റന്‍ പി.വി. ബിനേഷിന് ധര്‍മ്മ പതാക കൈയ്മാറും. 150 തീര്‍ത്ഥാടകര്‍ ആണ് മൂന്ന് ദിവസം നീളുന്ന പദയാത്രയില്‍ വൃതശുദ്ധിയോടെ അണിചേരുന്നത്. മൂന്ന് ദിവസം നീളുന്ന പദയാത്ര 200 കിലോമീറ്റര്‍ താണ്ടി പുതുവര്‍ഷ പുലരിയില്‍ ശിവഗിരി കുന്ന് മലയില്‍ എത്തും. 29, 30, 31 തീയതികളിലാണ് പ്രയാണം. ജനുവരി 1 ന് ശിവഗിരി മഹാ സമാധിയില്‍ പൂജകള്‍ നടത്തി സമര്‍പ്പണം നടത്തും. 150 പേര്‍ പങ്കെടുക്കുന്ന പദയാത്രയുടെ ക്യാപ്റ്റന്‍ വൈക്കം എസ്. എന്‍. ഡി. പി. യൂണിയന്‍ പ്രസിഡന്റ് പി. വി. ബിനേഷ് ആണ്. വ്യാഴാഴ്ച രാവിലെ വൈക്കം എസ്.എന്‍.ഡി.പി. യൂണിയന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജാഥാ ക്യാപ്റ്റന്‍ പി.വി. ബിനേഷിന്റെ കൈയ്യില്‍ ശിവഗിരി മഠം സന്യാസി ശ്രേഷ്ഠന്‍ പ്രഭോഥ തീര്‍ത്ഥ സ്വാമികള്‍ പീതാംബര ദീക്ഷ അണിയിച്ചു. തുടര്‍ന്ന് മറ്റ് തീര്‍ത്ഥാടകര്‍ക്കും പീതാംബര ദീക്ഷ നല്‍കി. ചടങ്ങില്‍ യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍, വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നന്‍, ബോര്‍ഡ് മെമ്പര്‍ രാജേഷ് മോഹന്‍, കൗണ്‍സിലര്‍മാരായ മധു ചെമ്മനത്തുകര, എം.എസ്. രാധാകൃഷ്ണന്‍, രമേഷ് പി. ദാസ്, സെന്‍ സുഗുണന്‍, പി.വി. വിവേക്, കെ. ആര്‍. പ്രസന്നന്‍, ഷീജ സാബു, സിനി പുരുഷോത്തമന്‍, മനു ചെമ്മനാകരി എന്നിവര്‍ പങ്കെടുത്തു.