|
Loading Weather...
Follow Us:
BREAKING

പിണറായി വിജയൻ്റെ അടിച്ചമർത്തൽ രാഷ്ട്രീയത്തിന് ജനങ്ങൾ തിരിച്ചടി നൽകും: വി.എം. സുധീരൻ

പിണറായി വിജയൻ്റെ അടിച്ചമർത്തൽ രാഷ്ട്രീയത്തിന് ജനങ്ങൾ തിരിച്ചടി നൽകും: വി.എം. സുധീരൻ
തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തലയോലപ്പറമ്പിൽ നടത്തിയ പ്രതിഷേധയോഗം വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: അധികാരം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തി ഇല്ലായ്മ ചെയ്യാനുള്ള പിണറായി വിജയൻ്റെ ധാർഷ്ട്യത്തിന് ജനങ്ങൾ തിരിച്ചടി നൽകുമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു. സ്വർണ്ണ പാളി കട്ടെടുത്ത സംഭവത്തിൽ നിന്നും ജനശ്രദ്ധ തിരിക്കാനാണ് ഷാഫി പറമ്പിൽ എം.പി. അടക്കമുള്ള കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പോലീസിനെ ഉപയോഗിച്ച് മർദ്ദിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു അധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി. പ്രസിഡൻ്റ് ടോമി കല്ലാനി, മോഹൻ ഡി. ബാബു, എൻ.എം. താഹ, പി.വി. പ്രസാദ്, പി.ഡി. ഉണ്ണി, അഡ്വ. പി.പി. സിബിച്ചൻ, ജയ്ജോൺ പേരയിൽ, വിജയമ്മ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. എസ്. ജയപ്രകാശ്, എൻ.സി. തോമസ്, കെ.കെ. ഷാജി, ജോൺ തറപ്പേൽ, ഷൈൻ പ്രകാശ്, പോൾ തോമസ്, പി.കെ. ജയപ്രകാശ്, സിയാദ് ബഷീർ, കെ. സുരേഷ്, സി.ജി. ബിനു, മജിത ലാൽജി തുടങ്ങിയവർ പ്രതിക്ഷേധ പ്രകടനത്തിന് നേതൃത്വം നൽകി. നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ പ്രതിക്ഷേധ പരിപാടിയിൽ പങ്കെടുത്തു.