പള്ളിപ്രത്തുശ്ശേരി ശ്രീഘണ്ഠാകര്‍ണ്ണ ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്‌നം
വൈക്കം: പള്ളിപ്രത്തുശ്ശേരി 112-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ യോഗത്തിന്റെ ശ്രീഘണ്ഠാകര്‍ണ്ണ ഭഗവതി ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നം 27 ന് നടക്കും. രാവിലെ 9 ന് ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന ദേവപ്രശ്‌നത്തില്‍ ജ്യോതിഷ പണ്ഡിതന്‍മാരായ തൃക്കുന്നപ്പുഴ ഉദയകുമാര്‍, കടൂക്കര സജീവ്, ക്ഷേത്രം തന്ത്രി പെരുമ്പളം കാര്‍ത്തികേയന്‍, മേല്‍ശാന്തി സുമേഷ് ശാന്തി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് ദേവപ്രശ്‌നം നടത്തുന്നത്. പ്രസിഡന്റ് പി. ഉണ്ണി പുത്തന്‍തറ, സെക്രട്ടറി ടി.ആര്‍. മധു തുരുത്തിപ്പള്ളി എന്നിവര്‍ നേതൃത്ത്വം നല്‍കും.