പഴമ്പട്ടിയിലെ ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്ക് നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ കൈമാറി
തലയോലപ്പറമ്പ്: പഴമ്പട്ടിയിലെ നിരാലംബരായ ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്ക് വീട് നിർമ്മാണം പൂർത്തീകരിച്ചു നൽകി സി.പി.എം വടയാർ ലോക്കൽ കമ്മിറ്റി. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ. ഹരികുമാർ നിർവഹിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എം.എൽ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ. ശെൽവരാജ്, ഏരിയ സെക്രട്ടറി ഡോ.സി.എം. കുസുമൻ, ഏരിയാ കമ്മിറ്റി അംഗം വി.കെ. രവി, ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.വി. ബിജു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.ബി. തിലകൻ, അനൂപ് ബി. നായർ, ജയശ്രീ ഉണ്ണികൃഷ്ണൻ, ബോബി വിശ്വനാഥ്,
ആശാലത, ബ്രാഞ്ച് സെക്രട്ടറിമാരായ പി.കെ. ബിജു, പി.ജി. ഷിജു, വടയാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ബി. സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം എം.ടി. ജയമ്മ, സി.ഡി.എസ്. ചെയർപേഴ്സൺ വത്സല സദാനന്ദൻ എന്നിവർ സംസാരിച്ചു.